കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ഭാ​ഗീയ​ത വ​ള​ര്‍​ത്തു​ന്നുവെന്ന്
Friday, February 28, 2020 12:35 AM IST
കൊ​യി​ലാ​ണ്ടി: രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​തെ മ​ത​ത്തി​ന്‍റെ പേ​രി​ല്‍ വി​ഭാ​ഗീ​യ​ത വ​ള​ര്‍​ത്തി ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടു​ക​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​തെ​ന്ന് നി​ര്‍​മ്മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) ജി​ല്ലാ​പ്ര​വ​ര്‍​ത്ത​ക യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. 45 വ​ര്‍​ഷ​ത്തി​നി​ടെ രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്‌​ന​മാ​യി തൊ​ഴി​ലി​ല്ലാ​യ്മ മാ​റു​ക​യാ​ണ്.
കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രെ മു​ഴു​വ​ന്‍ നി​ര്‍​മ്മാ​ണ തൊ​ഴി​ലാ​ളി​ക​ളും രം​ഗ​ത്ത് വ​ര​ണ​മെ​ന്ന് പ്ര​വ​ര്‍​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സി​ഐ​ടി​യു ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. മു​കു​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. സു​രേ​ഷ് ബാ​ബു, വി.​എം. കു​ട്ടി​ക്കൃ​ഷ്ണ​ന്‍, ര​വി പ​റ​ശ്ശേ​രി, എ.​കെ. നാ​രാ​യ​ണി, എ​ന്‍.​കെ.​ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.