താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് വീ​ണ്ടും കാ​യക​ല്‍​പ് പു​ര​സ്‌​കാ​രം
Saturday, February 29, 2020 12:17 AM IST
താ​മ​ര​ശേ​രി: സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ല്‍​കി​വ​രു​ന്ന 2019- 20 വ​ര്‍​ഷ​ത്തെ കാ​യക​ല്‍​പ് പു​ര​സ്‌​കാ​രം സം​സ്ഥാ​ന​തലത്തിൽ ര​ണ്ടാം സ്ഥാ​ന​ത്തി​ന് താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ര്‍​ഹ​മാ​യി ഒ​ന്നാം സ്ഥാ​നം ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പ​യ്യ​ന്നൂ​ര്‍ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കാ​ണ്.

ര​ണ്ടാം സ്ഥാ​നം തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​കൂ​ടി പ​ങ്കി​ട്ടു. 2017- 2018ല്‍ ​കാ​യ​ക​ല്‍​പ പു​ര​സ്‌​കാ​രം ആ​ശു​പ​ത്രി​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.ഗു​ണ​മേ​ന്മാ സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള മു​ന്നൂ​റി​ല​ധി​കം ഘ​ട​ക​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​ ശേ​ഷ​മാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​ത​നേ​ടി​യ​ത്. 95.8 പോ​യി​ന്‍റ് നേ​ടി​യാ​ണ് ആ​ശു​പ​ത്രി ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. 2019 ല്‍ ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ദേ​ശീ​യ ക്വാ​ളി​റ്റി അം​ഗീ​കാ​ര​മാ​യ നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് ല​ക്ഷം രൂ​പ​യും പ്ര​ശ​സ്ഥി പ​ത്ര​വു​മാ​ണ് കാ​യ്ക​ല്‍​പ പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത് വ​ഴി ആ​ശു​പ​ത്രി​ക്ക് ല​ഭി​ക്കു​ക.