"ശാ​സ്ത്ര​മേ​ഖ​ല​യി​ലെ സ്ത്രീ​സാ​ന്നി​ധ്യം’ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Saturday, February 29, 2020 12:17 AM IST
തി​രു​വ​മ്പാ​ടി: കു​മ്പാ​റ ഫാ​ത്തി​മാ​ബി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദേ​ശീ​യ ശാ​സ്ത്ര ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശാ​സ്ത്ര​മേ​ഖ​ല​യി​ലെ സ്ത്രീ​സാ​ന്നി​ധ്യം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
കേ​ര​ള സ്റ്റേ​റ്റ് കൗ​ൺ​സി​ൽ ഫോ​ർ സ​യ​ൻ​സ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് എ​ൻ​വയൺ​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് 'സി​ന​ർ​ജി 2020' എ​ന്ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട് സിഡ​ബ്ലുആ​ർ​ഡി​എ​മ്മി​ന് കീ​ഴി​ൽ കു​ടി​വെ​ള്ള​ത്തി​ലെ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള വാ​ട്ട​ർ ക്വാ​ളി​റ്റി അ​ന​ലൈ​സേ​ഷ​ൻ ടെ​സ്റ്റും എ​ക്സി​ബി​ഷ​നും സം​ഘ​ടി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് സി​ഡ​ബ്ലു​ആ​ർ​ഡി​എം വാ​ട്ട​ർ ക്വാ​ളി​റ്റി ഡി​വി​ഷ​ൻ ഹെ​ഡും ശാ​സ്ത്ര​ജ്ഞ​നു​മാ​യ ഡോ. ​പി.​എ​സ്. ഹ​രി​കു​മാ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​ല​ക്സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി പ്രൊ​വി​ഡ​ൻ​സ് വി​മ​ൻ​സ് കോ​ള​ജ് അ​സി. പ്രഫ​ ഡോ. ​ആ​ർ. സി​നി പ്ര​പ​ഞ്ച​ത്തി​ലെ മാ​യ​ക്കാ​ഴ്ച​ക​ൾ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചും, മു​ക്കം എം​എ​എം​ഒ കോ​ള​ജ് അ​സി​സ്റ്റ​ൻ​ഡ് പ്ര​ഫ.​ ഡോ. ​ഷ​ഹീ​ർ ചീ​മാ​ട​ൻ "പ്ര​കാ​ശ വി​സ്മ​യം എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചും ക്ലാ​സെ​ടു​ത്തു. ശാ​സ്ത്ര​മേ​ഖ​ല​യി​ലെ സ്ത്രീ ​പ്ര​തി​ഭ​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ചാ​ർ​ട്ട് പേ​പ്പ​ർ പ്ര​സ​ന്‍റേ​ഷ​ൻ മ​ത്സ​രം ന​ട​ത്തി.
ഹെ​ഡ്മാ​സ്റ്റ​ർ നി​യാ​സ് ചോ​ല, എം.​എം. ഖാ​ലി​ദ്, കെ. ​അ​ബ്ദു​ൽ നാ​സ​ർ, മു​ബീ​ന ഉ​മ്മ​ർ, അ​ബ്ദു​ൽ ജ​മാ​ൽ, വി.​കെ. അ​ബ്ദു​സ്സ​ലാം, പ്രി​ൻ​സി​പ്പാ​ൾ അ​ബ്ദു​ൽ നാ​സ​ർ ചെ​റു​വാ​ടി, ജി​നി, ദി​വ്യ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.