വ​ർ​ണോ​ത്സ​വം ‘റി​വൈ​വ് 2020' തു​ട​ങ്ങി
Saturday, February 29, 2020 12:17 AM IST
‌പേ​രാ​മ്പ്ര: ക​ടി​യ​ങ്ങാ​ട് ത​ണ​ൽ -ക​രു​ണ സ്പെ​ഷൽ സ്കൂ​ൾ കാ​മ്പ​സി​ലെ വ​ർ​ണോത്സവം 'റി​വൈ​വ് 2020' ​എം.​എ. ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് വൈസ് ​ചെ​യ​ർ​മാ​ൻ ടി. ​കെ. മോ​ഹ​ൻ ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​കെ. ന​വാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബാ​ബു ആ​യ​ഞ്ചേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സൗ​ഫി താ​ഴെ​ക്ക​ണ്ടി, പ്രി​ൻ​സി​പ്പ​ൽ ന​ദീ​ർ പ​യ്യോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന്, സ്റ്റാ​ന്‍റ് അ​പ്പ് കോ​മ​ഡി, ക​ണ്ണൂ​ർ ത​ണ​ൽ കു​ട്ടി​ക​ളു​ടെ നാ​ട​കം 'പ​ച്ച​തു​ള്ള​ൻ', കോ​ഴി​ക്കോ​ട് അ​ബ്ദു​ൾ നാ​സ​റി​ന്‍റെ ജ​ഗ​ൽ​ബ​ന്ധി എ​ന്നി​വ അ​ര​ങ്ങേ​റി. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ണ​ൽ സ്പെ​ഷൽ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ പ​രി​പാ​ടി​യിൽ പങ്കെടുത്തു.