ഭി​ന്ന​ശേ​ഷി ടൂ​റി​സ്റ്റു​ക​ൾ​ക്ക് വീ​ൽ ചെ​യ​ർ
Saturday, February 29, 2020 12:17 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ടൂ​റി​സ്റ്റു കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കു​ന്ന ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്കാ​യി കൂ​രാ​ച്ചു​ണ്ട്‌ അ​മീ​ൻ റ​സ്ക്യു വീ​ൽ ചെ​യ​ർ സ​മ്മാ​നി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ കെ. ​ഫൈ​സ​ലി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ൽ അ​സി​. എ​ക്സി​ക്യു​ട്ടീ​വ്‌ എ​ൻ​ജി​നി​യ​ർ ഹ​ബി അ​മീ​ൻ റ​സ്ക്യു ചെ​യ​ർ​മാ​ൻ വി.​എം. ബ​ഷീ​റി​ൽ നി​ന്നും വീ​ൽ ചെ​യ​ർ ഏ​റ്റു​വാ​ങ്ങി.
ബ​ഷീ​ർ കൊ​ല്ലി​യി​ൽ, ബി​ജു ക​ക്ക​യം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

\ഫാ​ര്‍​മ​സി​സ്റ്റി​നെ
നി​യ​മി​ക്കു​ന്നു
പേ​രാ​മ്പ്ര: നൊ​ച്ചാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ല​വി​ലു​ള്ള ഫാ​ര്‍​മ​സി​സ്റ്റു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ സേ​വ​ന​ത്തി​നാ​യി എ​ച്ച്എം​സി​യു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ത​ക​ള്‍​ക്ക് വി​ധേ​യ​മാ​യി താ​ത്കാ​ലി​ക ഫാ​ര്‍​മ​സി​സ്റ്റി​നെ നി​യ​മി​ക്കു​ന്നു. ര​ണ്ടി​ന് രാ​വി​ലെ 10ന് ​കൂ​ടി​ക്കാ​ഴ്ച. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സല്‍ പ്ര​മാ​ണ​ങ്ങ​ളു​മാ​യി നൊ​ച്ചാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ചേ​രണമെന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.