സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി
Saturday, February 29, 2020 12:20 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ​സ് ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് മൂ​ന്നാ​മ​ത്തെ ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്നു. താ​മ​ര​ശേ​രി സ​ബ്ഡി​വി​ഷ​ൻ ഡി​വൈ​എ​സ്പി കെ.​പി. അ​ബ്ദു​ൾ റ​സാ​ക്ക് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ, കോ​ട​ഞ്ചേ​രി പോ​ലീ​സ് എ​സ്എ​ച്ച്ഒ കെ.​പി. അ​ഭി​ലാ​ഷ്, കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, പ്ര​ധാ​നാ​ധ്യാ​പി​ക ലൈ​സ​മ്മ ആ​ന്‍റ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു പു​തി​യേ​ട​ത്ത് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ര​ണ്ട് പ്ലാ​റ്റൂ​ണു​ക​ളി​ലാ​യി 44 കു​ട്ടി പോ​ലീ​സു​കാ​രാ​ണ് പാ​സ് ഔ​ട്ടാ​യ​ത്.
സോ​ന ജ​യിം​സ് പ​രേ​ഡ്‌ ക​മാ​ൻ​ഡ​റും, അ​ഞ്ച​ന രാ​ജേ​ഷ്, അ​തു​ൽ കൃ​ഷ്ണ എ​ന്നി​വ​ർ പ്ലാ​റ്റൂ​ൺ ലീ​ഡ​ർ​മാ​രും ,വി​സ്മ​യ ഷൈ​ജു മി​ക​ച്ച കേ​ഡ​റ്റു​മാ​യി.