ജി​ല്ല വ്യ​വ​സാ​യ നി​ക്ഷേ​പ​ക സം​ഗ​മം
Saturday, February 29, 2020 12:20 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍ ചെ​റു​കി​ട നി​ക്ഷേ​പ​ങ്ങ​ള്‍ ധാ​രാ​ള​മാ​യി ഉ​ണ്ടാ​യാ​ല്‍ സ​മ്പ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ വി​കേ​ന്ദ്രീ​ക​ര​ണം സാ​ധ്യ​മാ​കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. ജി​ല്ലാ വ്യ​വ​സാ​യ നി​ക്ഷേ​പ​ക സം​ഗ​മം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​റു​കി​ട നി​ക്ഷേ​പ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​മ്പോ​ള്‍ പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ധാ​രാ​ളം ഉ​ണ്ടാ​കും.
അ​തു വ​ഴി സ​മ്പ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ വി​കേ​ന്ദ്രീ​ക​ര​ണം സാ​ധ്യ​മാ​കും. കേ​ര​ള​ത്തി​ല്‍ ഒ​രു വ്യ​വ​സാ​യ​വും ന​ട​ക്കി​ല്ല എ​ന്ന സം​രം​ഭ​ക​രു​ടെ മ​നോ​ഭാ​വം അ​റു​പ​ത് ശ​ത​മാ​നം മാ​റി​ക്ക​ഴി​ഞ്ഞു. ചു​വ​പ്പു​നാ​ട​യി​ല്‍ കു​രു​ങ്ങി വ്യ​വ​സാ​യ​ങ്ങ​ള്‍ മു​ട​ങ്ങു​ന്ന അ​വ​സ്ഥ ഇ​ല്ലാ​താ​വു​ക​യാ​ണ്. 10 കോ​ടി രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള സം​രം​ഭ​ങ്ങ​ള്‍​ക്ക് അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ല. ഈ​യൊ​രു സാ​ഹ​ച​ര്യം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലി​ല്ല . നാ​ലു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ വ്യ​വ​സാ​യ​ശാ​ല​ക​ളി​ല്‍ പ്ര​വൃ​ത്തി ദി​ന​ങ്ങ​ള്‍ കു​റ​ഞ്ഞ അ​വ​സ്ഥ​യി​ല്ല. നേ​ര​ത്തെ സ​മ​ര​ങ്ങ​ള്‍ കാ​ര​ണം പ്ര​വൃ​ത്തി ദി​ന​ങ്ങ​ള്‍ കു​റ​ഞ്ഞ അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ അ​തി​ശ​യ​ക​ര​മാ​യ മാ​റ്റ​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ലേ​ക്ക് നി​ക്ഷേ​പ​ക​രെ ആ​ക​ര്‍​ഷി​ക്കാ​നും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​നും സ​ര്‍​ക്കാ​ര്‍ ശ്ര​മം തു​ട​രു​ക​യാ​ണ. സം​സ്ഥാ​ന​ത്ത് പൊ​തു​മേ​ഖ​ല വ്യ​വ​സാ​യം ഓ​രോ​ന്നാ​യി ലാ​ഭ​ക​ര​മാ​വു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ജി​ല്ല​യി​ല്‍ വൈ​ദ്യു​തി മേ​ഖ​ല​യി​ലും വ​ലി​യ മാ​റ്റ​മു​ണ്ടാ​യി​ക്ക​ഴി​ഞ്ഞു. ജി​ല്ലാ വ്യ​വ​സാ​യ നി​ക്ഷേ​പ​ക സം​ഗ​മം കോ​ഴി​ക്കോ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് വ​ലി​യ മു​ത​ല്‍​കൂ​ട്ടാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 153 സം​രം​ഭ​ക​ര്‍ നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ ഐ. ​ഗി​രീ​ഷ് മോ​ഡ​റേ​റ്റ​റാ​യി. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി.​എ ന​ജീ​ബ്, മാ​നേ​ജ​ര്‍ കെ. ​രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.