എ​ള​മ്പ മ​ല​യി​ൽ 300 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി
Saturday, February 29, 2020 12:22 AM IST
നാ​ദാ​പു​രം: വ​ള​യം കാ​ലി​ക്കൊ​ളു​മ്പി​ന് സ​മീ​പം എ​ള​മ്പ മ​ല​യി​ൽ 300 ലി​റ്റ​ർ വാ​ഷ് പോ​ലീ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ വ​ള​യം പോ​ലീ​സ് സം​ഘം ന​ട​ത്തി​യ തെര​ച്ചി​ലി​ലാ​ണ് വാ​ഷ് പി​ടി​കൂ​ടി​യ​ത്. എ​ള​മ്പ തോ​ടി​ന് സ​മീ​പം ആ​റ് ക​ന്നാ​സു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ൽ മു​ന്നൂ​റ് ലി​റ്റ​ർ വാ​ഷാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ പോ​ലീ​സ് ന​ശി​പ്പി​ച്ചു. മേ​ഖ​ല​യി​ൽ വ്യാ​ജ​വാ​റ്റ് വ്യാ​പ​ക​മാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ര​ണ്ട് ത​വ​ണ മേ​ഖ​ല​യി​ൽ നി​ന്നും ചാ​രാ​യം വാ​റ്റാ​ൻ സൂ​ക്ഷി​ച്ച വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ന് ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് വീ​ണ്ടും വാ​ഷ് ക​ണ്ടെ​ടു​ത്ത​ത്.