തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കും, തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം 31 ന​കം നേ​രി​ട്ട്
Wednesday, March 25, 2020 10:41 PM IST
കൊ​ണ്ടോ​ട്ടി: കോ​വി​ഡ്- 19 വ്യാ​പ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​നാ​യി തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​രേ​യും അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന​വ​രേ​യും പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം. ഇ​വ​രു​ടെ താ​മ​സം, വ്യ​ക്തി​ശു​ചി​ത്വം, ആ​രോ​ഗ്യ പ​രി​ര​ക്ഷ, ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണം.
ഈ ​മാ​സ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം 31 ന​കം പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്താ​തെ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം എ​ത്തി​ച്ച് ന​ൽ​കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക കു​ടി​ശി​ക, പി​ഴ​യും പ​ലി​ശ​യും ഒ​ഴി​വാ​ക്കി ഒ​ടു​ക്കു​ന്ന​തി​ന് മേ​യ് അ​ഞ്ച് വ​രെ ഇ​ള​വ് ന​ൽ​കി.
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കീ​ഴി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ത​ര​ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളി​ലും മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്ത​ണം. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റു​മ​ണി​വ​രെ ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണം. ഇ​തി​ന് സ​ന്ന​ദ്ധ​ത​യു​ള​ള ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി.
പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ദീ​ർ​ഘ നേ​രം ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും അ​വ​ശ്യ​മെ​ങ്കി​ൽ വാ​ഹ​ന​സൗ​ക​ര്യ​വും താ​മ​സ​സൗ​ക​ര്യ​വും ഒ​രു​ക്ക​ണം.
ന​ഗ​ര​സ​ഭ​ക​ളി​ൽ പി​എ​സ്‌​സി മു​ഖേ​ന ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ലും നി​ല​വി​ലു​ള​ള താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ മൂ​ന്നു​മാ​സം വ​രെ തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി. സ്ഥി​ര​മാ​യി മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ർ, നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്ക് മ​രു​ന്ന് ല​ഭ്യ​മാ​ക്ക​ണം. ഇ​തി​ന് വാ​ർ​ഡ്ത​ല ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​ൾ​ക്കൂ​ട്ട​ത്തെ പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ നി​യ​ന്ത്രി​ക്കേ​ണ്ട​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ട​മ​യാ​ണ്. മാ​ർ​ക്ക​റ്റു​ക​ൾ,ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, ചെ​റി​യ​ബ​സ് സ്റ്റോ​പ്പു​ക​ൾ, ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി​യ​വ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ണു​വി​മു​ക്ത​മാ​ക്കി ശു​ചീ​ക​രി​ക്കും.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ളും ഹാ​ളു​ക​ളും മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കു​ക​യും സ്വ​കാ​ര്യ​ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ അ​ഡ്വാ​ൻ​സ് ന​ൽ​കി​യ​വ​ർ​ക്ക് അ​വ തി​രി​ച്ചു കി​ട്ടാ​ൻ ന​ട​പ​ടി​ക​ളെ​ടു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.