ന​ഗ​ര​ത്തി​ല്‍ 108 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു; രാ​ത്രി​യും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Thursday, March 26, 2020 11:10 PM IST
കോ​ഴി​ക്കോ​ട്/നാ​ദാ​പു​രം/​താ​മ​ര​ശേ​രി/​പേ​രാ​മ്പ്ര : ലോ​ക്ഡൗ​ണി​നൊ​പ്പം നി​രോ​ധ​നാ​ജ്ഞ കൂ​ടി നി​ല​നി​ല്‍​ക്കു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ര്‍​ദേ​ശം ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ 108 വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് പി​ടി​കൂ​ടി. ന​ഗ​ര​ത്തി​ലെ വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്ക് കീ​ഴി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​കി​ട്ട് ആ​റു​വ​രെ ഇ​ത്ര​യും വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. സ​ത്യ​വാ​ങ്മൂ​ല​മി​ല്ലാ​തെ​യും അ​നാ​വ​ശ്യ​മാ​യും വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ടൗ​ണ്‍​സ്‌​റ്റേ​ഷ​നി​ല്‍ 11 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ക​സ​ബ​യി​ല്‍ 15 ഉം ​ന​ട​ക്കാ​വ് എ​ട്ട് കേ​സും എ​ല​ത്തൂ​രി​ല്‍ 12 കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​ള്‍​പ്പെ​ടെ​യാ​ണ് വൈ​കി​ട്ട് ആ​റു വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. രാ​ത്രി​യി​ലും പ​രി​ശോ​ധ​ന തു​ട​ര്‍​ന്നി​രു​ന്നു. കൂ​രാ​ച്ചു​ണ്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​ട്ട് പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. സി​ഐ എ​ന്‍ .പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

30 വാ​ഹ​ന​ങ്ങ​ൾ നാ​ദാ​പു​രം, വ​ള​യം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നാ​ദാ​പു​രം ,ക​ല്ലാ​ച്ചി ടൗ​ണു​ക​ളി​ൽ രാ​വി​ലെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യി​ലേ​ക്ക് ദൂ​രെ ദി​ക്കി​ൽ നി​ന്നും ആ​ളു​ക​ളെ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്. ക​ല്ലാ​ച്ചി മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ രാ​വി​ലെ നൂ​റ് ക​ണ​ക്കി​ന് പേ​രാ​ണ് എ​ത്തു​ന്ന​ത്.

നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ലും മ​റ്റും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ന്നി​ട്ടും കാ​റി​ലും ബൈ​ക്കി​ലു​മാ​യി നി​ര​വ​ധി പേ​ർ എ​ത്തു​ന്നു​ണ്ട് .വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ പ​തി​നൊ​ന്നോടെ നാ​ദാ​പു​രം ടൗ​ണി​ൽ ത​ല​ശേ​രി ,വ​ട​ക​ര, കു​റ്റ്യാ​ടി റോ​ഡു​ക​ൾ അടച്ചാണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് ക​ട​ത്തി​വി​ട്ട​ത് .

ഇ​തി​നി​ട​യി​ൽ കു​ട്ടി​ക​ൾ വീ​ട്ടി​ൽ നി​ന്ന് ക​ര​ഞ്ഞ​ത് കൊ​ണ്ട് ഇ​ന്നോ​വാ കാ​റി​ലെ​ത്തി ടൗ​ണി​ൽ ക​റ​ങ്ങി​യ യു​വാ​വി​നെ പി​ടി​കൂ​ടി താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു. മേ​ഖ​ല​യി​ലെ ചെ​റി​യ ടൗ​ണു​ക​ളി​ൽ മ​ത്സ്യം വാ​ങ്ങാ​നെ​ന്ന് പ​റ​ഞ്ഞ് ത​ടി​ച്ച് കൂ​ടി​യ​വ​രെ സി ​ഐ എ​ൻ. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം അ​ടി​ച്ചു.

പേ​രാ​മ്പ്ര​യി​ല്‍ വ​ട​ക​ര നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി അ​ശ്വ​കു​മാ​ര്‍, പേ​രാ​മ്പ്ര ഇ​ന്‍​സ്പ​ക്ട​ര്‍ കെ. ​സു​മി​ത്ത് കു​മാ​ര്‍, എ​സ്‌​ഐ പി.​കെ. റ​ഊ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് വാ​ഹ​ന​മോ​ടി​ച്ച മൂ​ന്നു പേ​ര്‍​ക്കെ​തി​രെ താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.

സ​മ്പൂ​ര്‍​ണ ലോക്ക്ഡൗൺ ‍ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും അ​വ​ശ്യമി​ല്ലാ​തെ വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കി​യ​തി​നാ​ണ് ന​ട​പ​ടി. സി​ഐ എം.​പി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​വ​ശ്യ സാ​ഹ​ച​ര്യ​ത്തി​ല​ല്ലാ​തെ​യും സ​ത്യ​വാ​ങ്മൂ​ല​മി​ല്ലാ​തെ​യും പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​ന യാ​ത്രി​ക​ര്‍​ക്കെ​തി​രെ ന​ട​പ​ടി കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് താ​മ​ര​ശേ​രി പോ​ലീ​സ് അ​റി​യി​ച്ചു.

കൊ​യി​ലാ​ണ്ടി: ലോ​ക്ക്ഡൗ​ണും നി​രോ​ധ​നാ​ഞ്ജ​യും ലം​ഘി​ച്ച് ന​ഗ​ര​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ളു​മാ​യെ​ത്തി​യ​വ​ര്‍​ക്കെ​തി​രേ കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​വ​രെ ആ​റു പേ​ര്‍​ക്കെ​തി​രേയാ​ണ് കൊ​യി​ലാ​ണ്ടി പോലീസ് കേ​സെ​ടു​ത്ത​ത്.

അ​ത്തോ​ളി​യി​ല്‍ മൂ​ന്ന് പേ​ര്‍​ക്കെതിരേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടാ​തെ ആ​വ​ശ്യ​മി​ല്ലാ​തെ ന​ഗ​ര​ത്തി​ല്‍ എ​ത്തി​യ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.

കൊ​യി​ലാ​ണ്ടി​യി​ല്‍ ഇ​ന്ന​ലെ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ കാ​ല​ത്ത് ന​ല്ല തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. മാ​ര്‍​ക്ക​റ്റി​ലും, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ര​ണ്ട് പേ​രെ വീ​ത​മാ​ണ് ക​യ​റ്റി​യ​ത്. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍.​ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി ന​ഗ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.