ആ​റം​ഗ വേ​ട്ടസം​ഘ​ത്തെ വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി
Monday, March 30, 2020 10:52 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി കൊ​ള​മ​ല വ​ന​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി വേ​ട്ട​യ്‌​ക്കെ​ത്തി​യ ആ​റം​ഗ സം​ഘ​ത്തെ താ​മ​ര​ശേ​രി വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി. ഉ​ണ്ണി​കു​ളം തോ​ട്ട​ത്തി​ല്‍ മു​ഹ​മ്മ​ദ​ജ് ജം​ഷീ​ദ്(28), ച​മ​ല്‍ പൂ​വ​ന്‍​മ​ല സു​രേ​ഷ്‌​കു​മാ​ര്‍(52), ക​ട്ടി​പ്പാ​റ ക​ല്ലു​വീ​ട്ടി​ല്‍ റ​ഫീ​ഖ്(46), ക​ട്ടി​പ്പാ​റ പു​റാ​യി​ല്‍ ഷെ​ഫീ​ക്ക്(37), ഇ​ടു​ക്കി കൊ​ക്ക​യാ​ര്‍ തു​ണ്ടാം പ​റ​മ്പി​ല്‍ ടി.​ജെ. ജോ​സ​ഫ്(40), ച​മ​ല്‍ പെ​രി​ങ്ങോ​ട് ജ​യ​ന്‍(42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ഇ​വ​രി​ല്‍ നി​ന്നും ഉ​ണ​ക്കി​യ ഇ​റ​ച്ചി, തോ​ക്ക്, തി​ക​ര​ള്‍, ഹെ​ഡ്‌​ലൈ​റ്റ്, ക​ത്തി​ക​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. താ​മ​ര​ശേ​രി റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സു​ധീ​ര്‍ നെ​രോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​ടി.​ബി​ജു, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ സി. ​ദീ​പേ​ഷ്, എ​ന്‍. ബി​ജേ​ഷ്, എ.​ആ​സി​ഫ്, കെ.​വി. ശ്രീ​നാ​ഥ്, ഡ്രൈ​വ​ര്‍ ജി​തേ​ഷ്, വാ​ച്ച​ര്‍​മാ​രാ​യ എം.​എം.​പ്ര​സാ​ദ്, സ​ജീ​വ​ന്‍, ര​വി, ല​ജു​മോ​ന്‍, വേ​ലാ​യു​ധ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.