മ​ന്ത്രി​മാ​ര​ട​ക്കം സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​രു​മാ​സ​ത്തെ ശ​മ്പ​ളം ദു​രി​താ​ശ്വാ​സ​ത്തി​ന് ന​ല്‍​ക​ണം: നാ​ഷ​ണ​ലി​സ്റ്റ് കി​സാ​ന്‍ സ​ഭ
Monday, March 30, 2020 10:52 PM IST
കോ​ഴി​ക്കോ​ട് : കോ​വി​ഡ് ദു​ര​ന്ത​ത്തി​ല്‍ നി​ന്ന് രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ മ​ന്ത്രി​മാ​ര്‍, എം​പി, എം​എ​ല്‍​എ​മാ​ര​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും എ​ല്ലാ​വി​ഭാ​ഗം സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ഒ​രു​മാ​സ​ത്തെ ശ​മ്പ​ളം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് കി​സാ​ന്‍​സ​ഭ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഒ.​ഡി.​തോ​മ​സ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​പി. അ​ബ്ദു​റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക വ്യാ​പാ​ര മേ​ഖ​ല​ക​ളെ​യാ​ണ് മ​ഹാ​മാ​രി ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. കൃ​ഷി വി​ള​വെ​ടു​പ്പും അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ച​ര​ക്ക് ക​യ​റ്റ് ഇ​റ​ക്കു​മ​തി​യും പൂ​ര്‍​ണ​മാ​യും നി​ല​ച്ചു. ഉ​ത്പാ​ദ​ന, നി​ര്‍​മാ​ണ മേ​ഖ​ല​ക​ള്‍ ഗു​രു​ത​ര പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ജ​ന​സം​ഖ്യ​യി​ല്‍ മ​ഹാ​ഭൂ​രി​പ​ക്ഷം വ​രു​ന്ന ക​ര്‍​ഷ​ക​രേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും സം​ര​ക്ഷി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​കം പാ​ക്കേ​ജ് ത​യാ​റാ​ക്ക​ണം.
സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ര്‍​ക്കാ​രി​നെ സ​ഹാ​യി​ച്ചു​കൊ​ണ്ട് മാ​തൃ​ക​യാ​വ​ണ​മെ​ന്നും നേ​താ​ക്ക​ള്‍ അ​ഭ്യ​ർ​ഥി​ച്ചു.