താ​മ​സ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​നെ ക​ണ്ട് പി​ൻ​വ​ലി​ഞ്ഞു
Monday, March 30, 2020 10:53 PM IST
നാ​ദാ​പു​രം: രാ​ജ്യം മു​ഴു​വ​ൻ ലോ​ക്ക്ഡൗ​ൺ നി​ല​നി​ൽ​ക്കെ ര​ഹ​സ്യ​മാ​യി നാ​ട് വി​ടാ​നൊ​രു​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​നെ ക​ണ്ട് പി​ൻ​വ​ലി​ഞ്ഞു.​
തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോടെ​യാ​ണ് സം​ഭ​വം. വ​ള​യം ടൗ​ണി​ലെ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന ആ​റ് പേ​ര​ട​ങ്ങു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ ബാ​ഗും സാ​ധ​ന​ങ്ങ​ളു​മാ​യി പു​റ​പ്പെ​ടാ​ൻ തയാ​റാ​യി ടൗ​ണി​ലെ​ത്തി​യ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​രി​ലൊ​രാ​ൾ വ​ള​യം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് വ​ള​യം സ്റ്റേ​ഷ​നി​ൽ നി​ന്ന് പ​രി​ശോ​ധ​ന​യ്ക്കാ​യി വ​രു​ന്ന പോ​ലീ​സുകാ​രെ ക​ണ്ട് ഇ​വ​ർ തി​രി​ച്ച് പോ​കു​ക​യാ​യി​രു​ന്നു. നൂ​റ് ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് വ​ള​യം ടൗ​ണി​ൽ താ​മ​സി​ക്കു​ന്ന​ത്.​ഇ​വ​ർ​ക്കി​ട​യി​ൽ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​ന് സം​ശ​യ​മു​ണ്ട്.
കേ​ര​ളം വി​ടാ​ൻ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ൽ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.​ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളു​ടെ ചു​വ​ട് പി​ടി​ച്ചാ​ക​ണം ചി​ല​ർ നാ​ട് വി​ടാ​ൻ തയാ​റാ​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.