റേ​ഷ​ന്‍ വി​ത​ര​ണം: അ​ഞ്ച് പേ​രി​ല്‍ കൂ​ടു​ത​ല്‍​ക​ട​യ്ക്കു​മു​ന്നി​ല്‍ നി​ല്‍​ക്കാ​ന്‍ പാ​ടി​ല്ല
Tuesday, March 31, 2020 10:54 PM IST
കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം ഈ ​ആ​ഴ്ച ആ​രം​ഭി​ക്കും. കോ​വി​ഡ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ്ണ​മാ​യും പാ​ലി​ച്ചാ​വും റേ​ഷ​ന്‍ വി​ത​ര​ണം.
ഒ​രേ സ​മ​യം അ​ഞ്ച് പേ​രി​ല്‍ കൂ​ടു​ത​ല്‍ റേ​ഷ​ന്‍ ക​ട​ക്കു​മു​ന്നി​ല്‍ നി​ല്‍​ക്കാ​ന്‍ പാ​ടി​ല്ല. ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്കാ​ന്‍ ടോ​ക്ക​ണ്‍ വ്യ​വ​സ്ഥ​യി​ലാ​യി​രി​ക്കും വി​ത​ര​ണം. ക​ട​യി​ലെ​ത്താ​ന്‍ പ്ര​യാ​സ​മു​ള​ള​വ​ര്‍​ക്ക് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. കാ​ര്‍​ഡു​ട​മ​ക​ള്‍ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചു​ മാ​ത്ര​മേ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ല്‍​ക്കാ​ന്‍ പാ​ടു​ള​ളു.
സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം ഏ​പ്രി​ല്‍ 20 വ​രെ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.