അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പ് റ​വ​ന്യു അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ചു
Wednesday, April 1, 2020 11:17 PM IST
നാ​ദാ​പു​രം: ലോ​ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.​കോ​ഴി​ക്കോ​ട് ഡെപ്യൂ​ട്ടി ക​ളക്ട​ർ ജ​നി​ൽ കു​മാ​റും സം​ഘ​വു​മാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം എ​ത്തി​ച്ച് കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ വാ​ട​ക ഒ​ഴി​വാ​ക്കി കൊ​ടു​ക്കാം എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഉ​ട​മ​ക​ൾ. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഡ​പ്യൂ​ട്ടി ക​ല​ക്ട​ർ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പ് വ​രു​ത്തിയത്.

നാ​ദാ​പു​രം മേ​ഖ​ല​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം കെ​ട്ടി​ട ഉ​ട​മ​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും ഇ​തി​ന് പു​റ​മെ ജ​ന​മൈ​ത്രി പോ​ലീ​സും ഇ​വ​ർ​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച് ന​ൽ​കു​ന്നു​ണ്ടെ​ന്നും ഒ​രു പ്ര​യാ​സ​വും അ​നു​ഭ​വി​ക്കു​ന്നി​ല്ലെ​ന്നും ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ പ​റ​ഞ്ഞു.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നാ​ട്ടി​ൽ പോ​കാ​ൻ അ​വ​സ​രം ത​യ്യാ​റാ​ക്കി ന​ൽ​കു​മോ എ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഡെപ്യൂ​ട്ടി ക​ള​ക്ട​റോ​ട് ചോ​ദി​ക്കു​ന്ന​ത്. ലോ​ക് ഡൗ​ൺ ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മേ പോ​കാ​ൻ ക​ഴി​യൂ എ​ന്ന് മ​റു​പ​ടി​യും ന​ൽ​കി.

ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക്യാ​മ്പു​ക​ളും ഇ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.​ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ആ​യി​ര​ത്തി​ൽ പ​രം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് നാ​ദാ​പു​രം മേ​ഖ​ല​യി​ൽ ഉ​ള്ള​ത്.