അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല: ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, April 1, 2020 11:17 PM IST
കോ​ഴി​ക്കോ​ട്: അ​വ​ശ്യ​വ​സ്തു​ക്ക​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് ത​ട​യാ​ന്‍ കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ലെ മാ​വൂ​ര്‍, കു​രി​ക്ക​ത്തൂ​ര്‍, ചെ​റു​കു​ള​ത്തൂ​ര്‍, കാ​യ​ലം, പെ​രു​മ​ണ്ണ, പാ​ലാ​ഴി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ച്ച​ക്ക​റി വി​ല്പ​ന ശാ​ല​ക​ള്‍, പ​ല​വ്യ​ഞ്ജ​ന ക​ട​ക​ള്‍, ഫ്രൂ​ട്ട് സ്റ്റാ​ളു​ക​ള്‍, ഫി​ഷ് മാ​ര്‍​ക്ക​റ്റു​ക​ള്‍, ചി​ക്ക​ന്‍ സ്റ്റാ​ളു​ക​ള്‍, മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റു​ക​ള്‍, ബേ​ക്ക​റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റും റേ​ഷ​നി​ംഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും പ​രി​ശോ​ധ​ന ന​ട​ത്തി. വി​ല്പ​ന വി​ല പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത വ്യാ​പാ​രി​ക​ള്‍​ക്കും അ​മി​ത വി​ല ഈ​ടാ​ക്കി​യ വ്യാ​പാ​രി​ക​ള്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കി. അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍​ക്ക് ഏ​കീ​കൃ​ത വി​ല ഈ​ടാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ എ​ടു​ത്തു. താ​ര​ത​മ്യേ​ന കൂ​ടു​ത​ല്‍ വി​ല ഈ​ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ട വ്യാ​പാ​രി​ക​ള്‍​ക്ക് വി​ല കു​റ​യ്ക്കു​ന്ന​തി​ന് ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യും പു​തു​ക്കി​യ നി​ര​ക്ക് വി​ല​വി​വ​ര പ​ട്ടി​ക​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വയ്​പ്പും ത​ട​യു​ന്ന​തി​ന് ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രും. മു​ന്‍​പ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലെ ചി​ല വ്യാ​പാ​രി​ക​ള്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചു വീ​ണ്ടും അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി​്‍ ല​ഭി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ട പി​ടി​ച്ചെ​ടു​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.