കാ​ര​ശേ​രിയിൽ ക​മ്യൂണി​റ്റി കി​ച്ച​ൺ ആ​രം​ഭി​ച്ചു
Wednesday, April 1, 2020 11:17 PM IST
മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നോ​ർ​ത്ത് കാ​ര​ശേ​രി​യി​ൽ ക​മ്യൂണി​റ്റി കി​ച്ച​ൺ ആ​രം​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ ആ​രം​ഭി​ച്ച ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ന് പു​റ​മേ​യാ​ണി​ത്. ഒ​രു ഊണിന് 20 രൂ​പ എ​ന്ന നി​ര​ക്കി​ലാ​യി​രി​ക്കും ഭ​ക്ഷ​ണം ന​ൽ​കു​ക.
വി​ളി​ച്ചു പ​റ​ഞ്ഞാ​ൽ ഊൺ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ം. ആ​വ​ശ്യ​ക്കാ​ർ​ക്ക് പാ​ർ​സ​ൽ വാ​ങ്ങാനു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ർ​ഡ​റു​ക​ൾ ന​ൽ​കാ​ൻ 9745467300, 9745520890 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. ജ​മീ​ല, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​വാ​ദ് ഇ​ബ്രാ​ഹിം, ര​മ്യ കൂ​വ​പ്പാ​റ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഒ.​എ. അ​ൻ​സു, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​ഷി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ മി​നി ക​ണ്ണ​ങ്ക​ര പ​ങ്കെ​ടു​ത്തു.