കോ​വി​ഡ്-19: ഒ​രാ​ള്‍​ക്ക് ഭേ​ദ​മാ​യി
Wednesday, April 1, 2020 11:18 PM IST
കോ​ഴി​ക്കോ​ട് : കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ആ​കെ 21,485 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി ജ​യ​ശ്രീ അ​റി​യി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 23 പേ​രാ​ണ് ആ​കെ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​വ​രി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍ ഇ​ന്ന​ലെ പു​തു​താ​യി അ​ഡ്മി​റ്റാ​യ​വ​രാ​ണ്. ഇ​ന്ന​ലെ 11 സ്ര​വ​സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 268 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 254 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യെ അ​സു​ഖം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
ഇ​തോ​ടെ അ​ഞ്ച് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ജി​ല്ല​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​ന്ന​ലെ​യും ജി​ല്ല​യി​ല്‍ പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്ല. ഇ​നി 14 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ണ്ട്. മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കാൻ ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ് ലൈ​നി​ലൂ​ടെ 16 പേ​ര്‍​ക്ക് ഇ​ന്ന് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി.
കൂ​ടാ​തെ മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് 201 പേ​ര്‍ ഫോ​ണി​ലൂ​ടെ സേ​വ​നം തേ​ടി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കൂ​ടി​യു​ള്ള ബോ​ധ​വ​ത്്ക​ര​ണം തു​ട​ര്‍​ന്ന് വ​രു​ന്നു.