ദൈ​വ​ത്തെ അ​റി​യാ​ൻ മ​ന​സും ചി​ന്ത​യും ശു​ദ്ധ​മാ​ക​ണം: ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം
Sunday, April 5, 2020 11:19 PM IST
മാ​ന​ന്ത​വാ​ടി: മ​ന​സും ചി​ന്ത​യും ശു​ദ്ധ​മാ​യാ​ൽ മാ​ത്ര​മേ ദൈ​വ​ത്തെ അ​റി​യാ​നാ​കൂ​വെ​ന്നു മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം. ഓ​ശാ​ന ഞാ​യ​ർ ദി​ന​ത്തി​ൽ ബി​ഷ​പ്സ് ഹൗ​സി​ലെ ചാ​പ്പ​ലി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പ​ണ​ത്തി​നി​ടെ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ വി​ശ്വാ​സി​ക​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ശ്വാ​സി​ക​ൾ എ​ളി​മ​യു​ള്ള​വ​രാ​ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.