തീവണ്ടി യാ​ത്ര​ക്കാ​ര്‍ ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട​ണം: ക​ള​ക്ട​ര്‍
Monday, April 6, 2020 11:38 PM IST
കോ​ഴി​ക്കോ​ട്: മാ​ര്‍​ച്ച് 15-ന് ​വൈ​കു​ന്നേ​രം 6.30 നും ​ഏ​ഴി​നും ഇ​ട​യി​ല്‍ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോം ഒ​ന്നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളും അ​ന്നേ​ദി​വ​സം നി​സാ​മു​ദ്ദീ​ന്‍ -തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ല്‍ (ന​മ്പ​ര്‍ - 22634) സ്ലീ​പ്പ​ര്‍ കോ​ച്ച് ന​മ്പ​ര്‍ അ​ഞ്ചി​ല്‍ (എ​സ്5) യാ​ത്ര ചെ​യ്ത കോ​ഴി​ക്കോ​ട് നി​വാ​സി​ക​ളാ​യ മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രും ഉ​ട​ന്‍ ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
മ​റ്റ് ജി​ല്ല​ക​ളി​ലെ യാ​ത്ര​ക്കാ​ര്‍ അ​ത​ത് ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ര്‍​ദ്ദേ​ശം.
ഇ​തു​കൂ​ടാ​തെ മാ​ര്‍​ച്ച് 22-ന് ​വൈ​കിട്ട് 6.30 നും ​ഏ​ഴി​നും ഇ​ട​യി​ല്‍ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോം നാ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളും ന​വ​യു​ഗ് എ​ക്സ്പ്ര​സി​ല്‍ (ന​മ്പ​ര്‍- 16688) സ്ലീ​പ്പ​ര്‍ കോ​ച്ച് ന​മ്പ​ര്‍ നാ​ലി​ല്‍ (എ​സ്-4) യാ​ത്ര ചെ​യ്ത കോ​ഴി​ക്കോ​ട് നി​വാ​സി​ക​ളാ​യ മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രും ക​ണ്‍​ട്രോ​ള്‍ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
മാ​ര്‍​ച്ച് 21-ന് ​നെ​ടു​മ്പാശേ​രി​യി​ല്‍ എ​ത്തി​യ ദു​ബായ്-​കൊ​ച്ചി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഐഎ​ക്സ് 434 വി​മാ​ന​ത്തി​ലെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ യാ​ത്ര​ക്കാ​രും ഉ​ട​ന്‍ ക​ണ്‍​ട്രോ​ള്‍​റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട​​ണം.
ഇ​വ​ര്‍ 28 ദി​വ​സം വീ​ട്ടി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യ​ണം. യാ​തൊ​രു കാ​ര​ണ​വ​ശാ​ലും നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശ​നം
ന​ട​ത്തി

കോ​ഴി​ക്കോ​ട്: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ സ്ഥ​ല​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു.
കൊ​ള​ത്ത​റ, പ​യ്യാ​ന​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​വ​രെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്താ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.