അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പു​തു​ക്കി​യ വി​ല​നി​ല​വാ​രം പ്ര​സി​ദ്ധീ​ക​രി​ച്ചു
Monday, April 6, 2020 11:38 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ അ​മി​ത​വി​ല വ​ര്‍​ധ​ന ത​ട​യാന്‌ പു​തു​ക്കി​യ ശ​രാ​ശ​രി ചി​ല്ല​റ വി​ല​നി​ല​വാ​രം പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ മൊ​ത്ത/​ചി​ല്ല​റ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബി​ല്ലു​ക​ള്‍ പ​രി​ശോ​ധി​ച്ച​ ശേ​ഷ​മാ​ണ് ശ​രാ​ശ​രി വി​ല​നി​ല​വാ​രം ത​യാ​റാ​ക്കു​ന്ന​ത്.
അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ശ​രാ​ശ​രി വി​ല​യി​ല്‍ വ​ള​രെ കൂ​ടു​ത​ല്‍ വി​ല ഈ​ടാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കോ​വി​ഡ് ജാ​ഗ്ര​ത എ​ന്ന വെ​ബ് ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യോ താ​ഴെ ന​ല്‍​കി​യി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ല്‍ വി​ളി​ച്ചോ പ​രാ​തി​ അ​റി​യി​ക്കാ​ം.ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്കാ​യി സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.
താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട്, കൊ​യി​ലാ​ണ്ടി, വ​ട​ക​ര, താ​മ​ര​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളും സി​റ്റി റേ​ഷ​നിംഗ് ഓ​ഫീ​സ​റു​ടെ പ​രി​ധി​യി​ല്‍ നോ​ര്‍​ത്ത്, സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​രു സ്‌​ക്വാ​ഡു​മാ​ണ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് ത​ട​യാന്‌ സി​വി​ല്‍ സ​പ്ലൈ​സ് അ​ധി​കൃ​ത​ര്‍ വി​വി​ധ ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പ​ച്ച​ക്ക​റി ചി​ല്ല​റ വ്യാ​പാ​രി​ക​ള്‍ പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​മ്പാ​കെ പ​ര്‍​ച്ചേ​സ് ബി​ല്‍ ഹാ​ജ​രാ​ക്കേ​ണ്ട​തും എ​ല്ലാ ക​ട​ക​ളി​ലും വി​ല​നി​ല​വാ​രം പ്ര​ദ​ര്‍​ശി​പ്പി​ക്കേ​ണ്ട​തു​മാ​ണ്. അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ട അ​ട​പ്പി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തും പൂ​ഴ്ത്തി​വയ്പ്പും ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ സി​വി​ല്‍ സ​പ്ലൈ​സ് അ​ധി​കൃ​ത​രെ അ​റി​യി​ക്കാം.
പ​രാ​തി അ​റി​യി​ക്കേ​ണ്ട ന​മ്പ​ര്‍: താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ കോ​ഴി​ക്കോ​ട്- 9188527400, സി​റ്റി റേ​ഷ​നി​ംഗ് ഓ​ഫീ​സ​ര്‍ സൗ​ത്ത് - 9188527401, സി​റ്റി റേ​ഷ​നി​ംഗ് ഓ​ഫീ​സ​ര്‍ നോ​ര്‍​ത്ത് - 9188527402, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ കൊ​യി​ലാ​ണ്ടി - 9188527403, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ വ​ട​ക​ര - 9188527404, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ താ​മ​രശേ​രി - 9188527399.