പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി
Monday, April 6, 2020 11:38 PM IST
പ​റ​മ്പി​ൽ ബ​സാ​ർ : പെ​രാ​ട്ടു​കു​ന്നു​മ്മ​ൽ റോ​ഡി​ൽ നി​ന്ന് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തേ​മു​ക്കാ​ലോ​ടെ വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​ണ് ര​ണ്ടു​മീ​റ്റ​ര്‌ നീ​ള​മു​ള്ള പാ​മ്പി​നെ ക​ണ്ട​ത്. തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ച്ചു.
കോ​വി​ഡ്-19 ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള ലോ​ക്ക​്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ അ​ധി​ക​മാ​രെ​യും അ​റി​യി​ക്കാ​തെ യു​വാ​ക്ക​ൾ ത​ന്നെ പാ​മ്പി​നെ പി​ടി​കൂ​ടി ബാ​ര​ലി​ലാ​ക്കി സം​ര​ക്ഷി​ച്ചു. കാ​ഴ്ച​ക്കാ​ർ കൂ​ടു​മെ​ന്ന​തി​നാ​ൽ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൊ​ന്നും വി​വ​രം പ്ര​ച​രി​പ്പി​ച്ചി​ല്ല.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തു​പ്ര​കാ​രം റാ​പ്പി​ഡ് റെ​സ്‌​പോ​ൺ​സ് സം​ഘാം​ഗ​മെ​ത്തി പാ​മ്പി​നെ കൊ​ണ്ടു​പോ​യി. പ്ര​ദേ​ശ​ത്തു നി​ന്നും നേ​ര​ത്തെ​യും പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യി​രു​ന്നു.