ദു​രി​ത​കാ​ല​ത്ത് സാ​ന്ത്വ​ന​മാ​യി ഫ​യ​ര്‍ ഫോ​ഴ്‌​സ്; ശു​ചീ​ക​ര​ണ​ത്തി​ന് അ​തി​വേ​ഗം
Monday, April 6, 2020 11:39 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: കൊ​റോ​ണ കാ​ല​ത്ത് സേ​വ​ന​ത്തി​ല്‍ അ​ര​യും ത​ല​യും മു​റു​ക്കി അ​ഗ്നി​ശ​മ​ന​സേ​ന. പൊ​തു​ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ ക​ണ്ട​റി​ഞ്ഞ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​നും പൊ​തു​ഇ​ട​ങ്ങ​ള്‍ ശു​ചീ​ക​രി​ക്കാ​നും മു​ന്‍​പ​ന്തി​യി​ലാ​ണ് വി​വി​ധ അ​ഗ്നി​ശ​മ​ന​സേ​ന​ക​ള്‍. പാ​ള​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി​പേ​ര്‍ എ​ത്തു​ന്ന മാ​ര്‍​ക്ക​റ്റു​ക​ളും മീ​ന്‍ മാ​ര്‍​ക്ക​റ്റു​ക​ളും ആ​വ​ശ്യ​മെ​ങ്കി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞ വീ​ടു​ക​ളും വൃ​ത്തി​യാ​ക്കി ദു​രി​ത​കാ​ല​ത്ത് കൈ​ത്താ​ങ്ങാ​കാ​ന്‍ സേ​ന​യ്ക്ക് ക​ഴി​യു​ന്നു.​ഫ​യ​ര്‍​ഫോ​ഴ്‌​സ് സേ​വ​ന​ങ്ങ​ളെ​കു​റി​ച്ച് ഇ​തി​ന​കം നി​ര​വ​ധി പേ​ര്‍ പ്ര​ശം​സ​യു​മാ​യി രം​ഗ​ത്തെ​ത്തി​ക​ഴി​ഞ്ഞു.
ദു​രി​ത കാ​ല​ത്ത് ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങാ​ത്ത​തു​മൂ​ല​വും ന​ഗ​ര​ത്തി​ല്‍ തി​ര​ക്ക് കു​റ​ഞ്ഞ​തി​നാ​ലും മി​നു​ട്ടു​ക​ള്‍​ക്കു​ള്ളി​ല്‍ ല​ക്ഷ്യ സ്ഥാ​ന​ത്തെ​ത്താ​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന് ക​ഴി​യു​ന്നു. അ​തോ​ടൊ​പ്പം ത​ന്നെ ഈ ​കാ​ല​യ​ള​വി​ല്‍ അ​നാ​വ​ശ്യ​കോ​ളു​ക​ളും കു​റ​വാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. ഇ​തോ​ടൊ​പ്പം വാ​ഹ​ന അ​പ​ക​ട​ങ്ങ​ള്‍ കു​റ​യു​ക​യും ചെ​യ്ത​തോ​ടെ സേ​വ​ന കാ​ര്യ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ സ​മ​യം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​ന്നു​മു​ണ്ട്. ഇ​ത് കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​കു​ന്നു.
ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യു ടീ​മി​ന്‍റെ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ ഓ​രോ ജി​ല്ല​യി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. അ​ടി​യ​ന്തി​ര ആം​ബു​ല​ന്‍​സ് സേ​വ​നം, ലോ​ക്ക് ഡൗ​ണി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​ര്‍​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും എ​ത്തി​ച്ചു ന​ല്‍​കു​ക, ഒ​റ്റ​പ്പെ​ട്ടു​പോ​യ വ​യോ​ജ​ന​ങ്ങ​ള്‍​ക്കു​ള്ള സ​ഹാ​യം, തു​ട​ങ്ങി എ​ത് ആ​വ​ശ്യ​ത്തി​നും സ​ജ്ജ​രാ​യി ഫ​യ​ര്‍ ടീം ​വി​ളി​പ്പു​റ​ത്തു​ണ്ട്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പൊ​തു​യി​ട​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ക എ​ന്ന​തി​നാ​ണ് ത​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ഏ​റെ പ്ര​ധാ​ന്യം ന​ല്‍​കു​ന്ന​തെ​ന്ന് ന​ഗ​ര​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ബീ​ച്ച് ഫ​യ​ര്‍ സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പാ​നോ​ത്ത് അ​ജി​ത് കു​മാ​ര്‍ പ​റ​യു​ന്നു. സേ​നാം​ഗ​ങ്ങ​ളെ​ല്ലാം ത​ന്നെ ഏ​തു​നി​മി​ഷ​വും എ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ സ​ദാ സ​ന്ന​ദ്ധ​രാ​യി രം​ഗ​ത്തു​ണ്ട്.
പോ​ലീ​സി​ല്‍ നി​ന്നും സാ​ധാ​ര​ണ​ക്കാ​രി​ല്‍ നി​ന്നും വി​ളി എ​ത്തു​ന്ന​തോ​ടെ അ​വി​ടേ​ക്ക് കു​തി​ക്കാ​ന്‍ ത​യാ​റാ​യാ​യി സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി ഫ​യ​ര്‍ വാ​ഹ​ന​ങ്ങ​ളും നി​ല്‍​ക്കു​ന്നു. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് മാ​നാ​ഞ്ചി​റ മു​ത​ല്‍ പാ​ള​യം മാ​ര്‍​ക്ക് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ള്‍ ബീ​ച്ച് ഫ​യ​ര്‍ യൂ​ണി​റ്റ് പൂ​ര്‍​ണ​മാ​യും ശു​ചീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ പ്ര​ധാ​ന ബ​സ് സ്റ്റാ​ന്‍​ഡു​ക​ളും അ​ണു​വി​മു​ക്ത​മാ​ക്കി.
പ്ര​ദേ​ശി​ക സ​ഹ​ക​ര​ണം കൂ​ടി പ​ല​യി​ട​ത്തും ല​ഭി​ക്കു​ന്ന​തോ​ടെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തെ പൂ​ര്‍​ണ​മാ​യും അ​ണു​വി​മു​ക്ത​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​മു​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. ട്രോ​ള്‍ ഫ്രീ ​ന​മ്പ​റാ​യ 101 , ക​ണ്‍​ട്രോ​ള്‍ റൂം(0495-2321654) ​ന​മ്പ​റി​ലോ ഏ​തു​നി​മി​ഷ​വും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.
സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, സേ​ഫ്റ്റി ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രെ​യും നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. എ​ത് ഫ​യ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ചാ​ലും സ​ന്ദേ​ശ​ങ്ങ​ള്‍ അ​താ​തി​ട​ത്തേ​ക്ക് കൈ​മാ​റാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.