കോ​വി​ഡ് : കോ​ഴി​ക്കോ​ട്ട് 331 പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വ്
Monday, April 6, 2020 11:39 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ആ​കെ 21,934 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.​ജ​യ​ശ്രീ അ​റി​യി​ച്ചു. പു​തു​താ​യി വ​ന്ന 13 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 35 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 33 പേ​രും ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടു​പേ​രു​മാ​ണ് ഉ​ള്ള​ത്. 11 പേ​രെ ഇ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു. ആ​കെ 377 സ്ര​വ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 346 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 331 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്.
ജി​ല്ല​യി​ല്‍ ആ​കെ സ്ഥി​രീ​ക​രി​ച്ച 12 പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്‍ മൂ​ന്നു​പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്ന മൂ​ന്ന് ഇ​ത​ര ജി​ല്ല​കാ​രി​ല്‍ ഒ​രാ​ളും രോ​ഗ​മു​ക്തി നേ​ടി. ഒ​മ്പ​ത് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളും ര​ണ്ട്‌ ഇ​ത​ര ജി​ല്ല​ക്കാ​രു​മാ​ണ് ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. 31 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.
ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ജി​ല്ലാ കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി. ജി​ല്ല​യി​ല്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നാ​യി മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ് ലൈ​നി​ലൂ​ടെ 19 പേ​ര്‍​ക്ക് ഇ​ന്ന് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി.
കൂ​ടാ​തെ 48 പേ​ര്‍​ക്ക് മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ണി​ലൂ​ടെ സേ​വ​നം ന​ല്‍​കി.