മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ; 140 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി
Tuesday, April 7, 2020 11:40 PM IST
മു​ക്കം: ലോ​ക്ക്ഡൗ​ൺ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ മ​ത്സ്യ​വി​ൽ​പ്പ​ന സ​ജീ​വ​മാ​യ​തോ​ടെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി റ​വ​ന്യു വ​കു​പ്പ്.

പു​റം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​വ​രെ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ എ​ത്തു​ന്ന​താ​യു​ള്ള സൂ​ച​ന​യെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ്യാ​പ​ക​മാ​യി മ​ത്സ്യം എ​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​നി​ത​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും 140 കി​ലോ പ​ഴ​കി​യ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത്. മ​ത്സ്യ​ങ്ങ​ൾ പി​ടി​കൂ​ടി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പോ​ലീ​സി​നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​നി​ത​കു​മാ​രി നി​ർ​ദ്ദേ​ശം ന​ൽ​കി. കൊ​ച്ചി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ഫ്റ്റ് ക​ണ്ടു​പി​ടി​ച്ച ഫോ​ർ​മാ​ലി​ൻ ഡി​റ്റ​ക‌്ഷ​ൻ​കി​റ്റ്, അ​മോ​ണി​യ ഡി​റ്റ​ക‌്ഷ​ൻ കി​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് .

പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യ​ങ്ങ​ളു​ടെ സാ​മ്പി​ളു​ക​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു .