കൊ​യി​ലാ​ണ്ടി​യി​ലും നി​യ​ന്ത്രി​ത മ​ത്സ്യ​വി​പ​ണ​നം തു​ട​ങ്ങി
Tuesday, April 7, 2020 11:40 PM IST
കോ​ഴി​ക്കോ​ട്: മ​ത്സ്യ​ത്തെ അ​വ​ശ്യ​ഭ​ക്ഷ്യ​വ​സ്തു​വാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​യി​ലാ​ണ്ടി​യി​ലെ​യും പ​രി​സ​ര​ത്തെ​യും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നി​യ​ന്ത്രി​ത രീ​തി​യി​ല്‍ മ​ത്സ്യ​വി​പ​ണം ന​ട​ത്തു​വാ​ന്‍ അ​വ​സ​ര​മാ​യ​താ​യി ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം കെ.​ദാ​സ​എം​എ​ല്‍​എയുടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​യി​ലാ​ണ്ടി ഗ​സ്റ്റ് ഹൗ​സി​ല്‍ കൂ​ടി​യ തീ​ര​ദേ​ശ സം​ഘ​ട​ന​ക​ളു​ടെ​യും ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ​യും യോ​ഗ​തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് ഇ​ന്ന​ലെ മു​ത​ല്‍ മ​ത്സ്യ​വി​ല്‍​പ്പ​ന ആ​രം​ഭി​ച്ച​ത്.
ഇ​ന്ന​ലെ 81 തോ​ണി​ക​ളി​ലാ​യി 690 കിലോഗ്രാം മ​ത്സ്യ​മാ​ണ് വി​റ്റ​ഴി​ച്ച​ത്. കോ​വി​ഡ് - 19 ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ലേ​ലം ഒ​ഴി​വാ​ക്കി​യാ​ണ് മ​ത്സ്യം വി​റ്റ​ഴി​ച്ച​ത്. ഐ​സ് ഇ​ടാ​തെ കൊ​ണ്ടു​വ​ന്ന മ​ത്സ്യം ആ​യ​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഉ​യ​ര്‍​ന്ന വി​ല​ണ് ല​ഭി​ച്ചു.
ഹാ​ര്‍​ബ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യാ​ണ് ഓ​രോ ദി​വ​സ​ത്തെ​യും മ​ത്സ​ല​ഭ്യ​ത​യ്ക്ക് അ​നു​സ​രി​ച്ച് വി​ല നി​ശ്ച​യി​ക്കു​ന്ന​ത്.
മ​ത്സ്യ​വി​പ​ണ​ന​ത്തി​ന് ഹാ​ര്‍​ബ​ര്‍ എ​ന്‌ജിനിയ​റിം​ഗ് വ​കു​പ്പ് ചീ​ഫ് എ​ൻജിനി​യ​ര്‍ ബി.​ടി.​വി. കൃ​ഷ്ണ​ന്‍, കൗ​ണ്‍​സി​ല​ര്‍ വി.​ഇ​ബ്രാ​ഹിം​കു​ട്ടി, ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി.​സു​നീ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ൻജിനി​യ​ര്‍ സ​തീ​ശ​ന്‍, ഫി​ഷ​റീ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ പി.​വി.ഷെ​റി​ന്‍ അ​ബ്ദു​ള​ള, മ​ത്സ്യ​ഫെ​ഡ് പ്രോജ​ക്ട് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​പി.സു​ല്‍​ഫ​ത്ത്, ഐ.​കെ.ജ​സീ​ന, ഹാ​ര്‍​ബ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ളാ​യ കി​ണ​റ്റി​ന്‍​ക​ര രാ​ജ​ന്‍, യു.​കെ.​രാ​ജ​ന്‍, പി.​പി.​സ​ന്തോ​ഷ്, കൊ​യി​ലാ​ണ്ടി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​ഭാ​ഷ്ബാ​ബു, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ൻഡ് വി​ജി​ല​ന്‍​സ് വിം​ഗ് സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നീ​ഷ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
തു​ട​ര്‍​ന്നു​ള്ള ദി​വ​ങ്ങ​ളി​ലും ഹാ​ര്‍​ബ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് മ​ത്സ്യ വി​ല്‍​പ്പ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.