വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ഹെ​ല്‍​പ് ലൈ​നും സ​മ​ഗ്ര സം​ര​ക്ഷ​ണ സം​വി​ധാ​ന​വു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Tuesday, April 7, 2020 11:40 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ഹെ​ല്‍​പ് ലൈ​ന്‍ സം​വി​ധാ​ന​വും സ​മ​ഗ്ര സം​ര​ക്ഷ​ണ സം​വി​ധാ​ന​വും ഒ​രു​ങ്ങു​ന്നു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ​യും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​രെ​യും മ​റ്റ് അ​സു​ഖ​ങ്ങ​ള്‍​ക്ക് മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​രെ​യു​മാ​ണ് രോ​ഗം ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​തെ​ന്ന വ​സ്തു​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​ത്യേ​ക ശ്ര​ദ്ധാ പ​ദ്ധ​തി ആ​രം​ഭി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്.
ഇ​തി​നാ​യി ജി​ല്ല​യി​ല്‍ സാ​മൂ​ഹി​ക​നീ​തി - വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ഫോ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ്, ബ​ച്പ​ന്‍ ബ​ചാവോ ​ആ​ന്തോ​ള​ന്‍ എ​ന്നീ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹെ​ല്‍​പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു.
ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍, നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലു​ള്ള​വ​ര്‍, ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍, മ​റ്റ് അ​സു​ഖ​ങ്ങ​ള്‍​ക്ക് മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പെ​ട്ട വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ഭ​ക്ഷ​ണം, മ​രു​ന്ന്, മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ്, ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍, മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം എ​ന്നീ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.
ഇ​ത് കൂ​ടാ​തെ അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​രി​ട്ട് വി​ളി​ച്ചും വ​യോ​ജ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. രോ​ഗം വ​രാ​തെ പ്ര​തി​രോ​ധി​ക്കു​ക​യും വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ല്‍​കി ചേ​ര്‍​ത്തു പി​ടി​ക്കു​ക​യു​മാണ്് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റു​ക​ള്‍: 8589984900, 9562320077, 8593006207, 9205585952.