വി​ളി​പ്പാ​ട​ക​ലെ​യു​ണ്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തിന്‍റെ ‘സ്പ​ന്ദ​ന​ം’
Tuesday, April 7, 2020 11:40 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന സ്പ​ന്ദ​നം പ​ദ്ധ​തി​യി​ലും പു​റ​ക്കാ​ട്ടി​രി​യി​ലെ എ.​സി.​ഷ​ണ്‍​മു​ഖ​ദാ​സ് മെ​മ്മോ​റി​യ​ല്‍ ആ​യു​ര്‍​വേ​ദി​ക് ചൈ​ല്‍​ഡ് ആ​ന്‍​ഡ് അ​ഡോ​ള​സ​ന്‍റ് കെ​യ​ര്‍ സെ​ന്‍റ​റി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്ന ‘കു​ട്ടി​ക​ളു​ടെ തു​ട​ര്‍​ചി​കി​ത്സ​യി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാനും സം​ശ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാനു​മാ​യി ടെ​ലി ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കു​ന്നു.
ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഒ​ന്‍​പ​ത് സ​ബ് സെ​ന്‍ററു​ക​ളി​ലും മെ​യി​ന്‍ സെ​ന്‍റ​റാ​യ പു​റ​ക്കാ​ട്ടി​രി​യി​ലെ എ.​സി.​ഷ​ണ്‍​മു​ഖ​ദാ​സ് മെ​മ്മോ​റി​യ​ല്‍ ആ​യു​ര്‍​വേ​ദി​ക് ചൈ​ല്‍​ഡ് ആ​ന്‍​ഡ് അ​ഡോ​ള​സ​ന്‍റ് കെ​യ​ര്‍ സെ​ന്‍റ​റി​ലു​മാ​ണ് സ്പ​ന്ദ​നം പ​ദ്ധ​തി​യി​ലൂ​ടെ പ​ഠ​ന, പെ​രു​മാ​റ്റ , ശാ​രീ​രി​ക, മാ​ന​സി​ക വ​ള​ര്‍​ച്ചാ വൈ​ക​ല്യ​ങ്ങ​ളു​ള്ള കു​ട്ടി​ക​ള്‍​ക്ക് ചി​കി​ത്സ നല്‌കുന്ന​ത്. കോ​വി​ഡ്-19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ത്ത​രം കു​ട്ടി​ക​ള്‍​ക്ക് ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പം ചി​കി​ത്സ​യ്ക്കാ​യി സ​ബ് സെ​ന്‍റ​റു​ക​ളി​ലോ പു​റ​ക്കാ​ട്ടി​രി​യി​ലെ ആ​ശു​പ​ത്രി​യി​ലോ എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.
തു​ട​ര്‍​ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള ഇ​ത്ത​രം കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളി​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യം വ​ലി​യ ആ​ശ​ങ്ക​യും ആ​കു​ല​ത​യും സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ആ​വ​ശ്യ​മാ​യ വൈ​ദ്യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ , സം​ശ​യ പ​രി​ഹാ​രം, അ​നു​ബ​ന്ധ തെ​റപ്പി​സ്റ്റു​ക​ളു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ ഇ​വ​ര്‍​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ടെ​ലി ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ സൗ​ക​ര്യം ആ​രം​ഭി​ക്കു​ന്ന​ത്.
സേ​വ​ന​ങ്ങ​ള്‍​ക്കാ​യി ഈ ​ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്: ഡോ​ക്ട​ര്‍ (9048770066, 9446834311), സ്‌​പെ​ഷ​ല്‍ എ​ഡ്യുക്കേ​റ്റ​ര്‍ (9539231336), സ്പീ​ച്ച് തെ​റ​പ്പി​സ്റ്റ് (9497806531),
ഫി​സി​യോ തെ​റ​പ്പി/ ഒ​ക്യു​പ്പേ​ഷ​ന്‍ തെ​റ​പ്പി (8891017901), സൈ​ക്കോ​ള​ജി​സ്റ്റ് (8089807918), ക്ലി​നി​ക്ക​ല്‍ യോ​ഗ (9567854701).