ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശം
Tuesday, April 7, 2020 11:42 PM IST
കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ലെ വ്യാ​പാ​രി​യു​ടെ വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ ജി​ല്ലാ ക​ളക്ട​റു​ടെ നി​ര്‍​ദ്ദേ​ശം. ര​ണ്ടി​ന് സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പും വി​ജി​ല​ന്‍​സും വ്യാ​പാ​രി​യു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 21 ക്വി​ന്‍റ​ല്‌ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.
ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ആ​ളു​ക​ള്‍​ക്ക് സൗ​ജ​ന്യ​കി​റ്റ് വി​ത​ര​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ച​താ​ണെ​ന്ന ഉ​ട​മ​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ചി​ല്ല. ക​ണ്ടു​കെ​ട്ടി​യ സാ​ധ​ന​ങ്ങ​ള്‍ കൊ​ടു​വ​ള്ളി സ​പ്ലൈ​കോ ഡി​പ്പോ വ​ഴി വി​ല്പ​ന ന​ട​ത്തി തു​ക സ​ര്‍​ക്കാ​രി​ലേ​ക്ക് അ​ട​യ്ക്കാ​നാ​ണ് ഉ​ത്ത​ര​വി​ലെ നി​ര്‍​ദ്ദേ​ശം.


സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി ഭ​ക്ഷ​ണ
സാ​ധ​ന​ങ്ങ​ൾ ന​ൽ​കി

മു​ക്കം: ലോ​കാ​രോ​ഗ്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു മു​ക്കം ന​ഗ​ര സ​ഭ​ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്കു ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ളും രോ​ഗ​പ്ര​തി​രോ​ധ ത്തി​നു​ള്ള മാ​സ്കു​ക​ളും ന​ൽ​കി.
അ​ഗ​സ്ത്യ​ൻ​മു​ഴി ധ​ർ​മ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് ഹോ​സ്പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ൽ​കി​യ​ത് . ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ഡാ​ലി​യ എം​എ​സ്ജെ മു​ൻ​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ​ക്ക് സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി.