ജീ​വ​ൻ ര​ക്ഷാ​മ​രു​ന്നു​ക​ൾ എ​ത്തി​ച്ച് എ​സ് വൈ​എ​സ് സ്വാ​ന്ത​നം ടീം
Tuesday, April 7, 2020 11:42 PM IST
പ​യ്യോ​ളി: ലോ​ക്ക്ഡൗണില്‌ കു​ടു​ങ്ങി ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ ല​ഭി​ക്കാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ച്ച് എ​സ് വൈ ​എ​സ് സാ​ന്ത്വ​നം ടീം. കാ​ൻ​സ​ർ രോ​ഗി​ക​ള​ടക്കമുള്ളവർക്കാണ് എ​സ് വൈ ​എ​സ് സാ​ന്ത്വ​നം ഹെ​ൽ​പ്പ് ലൈ​ൻ മു​ഖേ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​ത്.

ചു​ങ്ക​ത്ത് പ​ല​ച​ര​ക്ക് ക​ട​യി​ല്‍
മോ​ഷ​ണ ശ്ര​മം

താ​മ​ര​ശേ​രി:​ചു​ങ്കം കെ​ജി സ്റ്റോ​റി​ല്‍ വീ​ണ്ടും മോ​ഷ​ണ ശ്ര​മം. ചു​ങ്കം കെ​എ​സ്ബി ഓ​ഫീ​സി​നു സ​മീ​പം ദേ​ശീ​യ പാ​ത​യോ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കു​ന്നും പു​റ​ത്ത് ഉ​ണ്ണി​യു​ടെ പ​ല ച​ര​ക്ക് ക​ട​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ക​ള്ള​ന്‍ ക​യ​റി​യ​ത്. പൂ​ട്ടു ത​ക​ര്‍​ത്ത് അ​ക​ത്തു ക​ട​ന്നെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ല്ല. ക​ട​യു​ടെ പ്ര​ധാ​ന ഷ​ട്ട​റി​ന് പ​ക​രം സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന ഷ​ട്ട​റാ​ണ് തു​റ​ന്ന​ത്. സ​മീ​പ കാ​ല​ത്ത് ഏ​ഴു ത​വ​ണ​യാ​ണ് ക​ട​യി​ല്‍ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. 2018 ല്‍ ​ഇ​വി​ടെ​ര​ണ്ട് ത​വ​ണ ഈ ​ക​ട​യി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഏ​ഴ് ത​വ​ണ ക​ള്ള​ന്‍ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യി​ട്ടും പോ​ലീ​സി​നു പി​ടി​ക്കാ​നാ​യ​ത് ഒ​രുതവണ മാ​ത്രം. നി​ര​ന്ത​രം ഒ​രു ക​ട​യി​ല്‍ മാ​ത്രം മോ​ഷ​ണം ന​ട​ത്തു​ന്ന​ത് പോ​ലീ​സി​നും ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്. ക​ട ഉ​ട​മ ഉ​ണ്ണി​യു​ടെ പ​രാ​തി​യി​ല്‍ താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.