ലോ​ക്ക് ഡൗ​ണി​നി​ടെ ബൈ​ക്ക് മോ​ഷ​ണം; പ്രതി പി​ടി​യി​ല്‍
Tuesday, April 7, 2020 11:44 PM IST
കോ​ഴി​ക്കോ​ട് : ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സ്‌സ്റ്റാ​ന്‍​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ട ബു​ള്ള​റ്റ് ബൈ​ക്ക് മോ​ഷ്ടി​ച്ച് യു​വാ​വ് പി​ടി​യി​ല്‍. കൊ​യി​ലാ​ണ്ടി പ​ന്ത​ലാ​യ​നി നെ​ല്ലി​ക്കോ​ട്ടു കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി (30) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. പാ​ള​യം ജം​ഗ്ഷ​നി​ല്‍ പി​ക്ക​റ്റ് പോ​സ്റ്റി​ല്‍ ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​രാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ബു​ള്ള​റ്റു​മാ​യെ​ത്തി​യ ഷാ​ഫി​യെ ക​ണ്ട​ത്. ബു​ള്ള​റ്റി​ന് ന​മ്പ​റി​ല്ലാ​ത്ത​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട പോ​ലീ​സ് ബൈ​ക്ക് കൈ​കാ​ണി​ച്ചെ​ങ്കി​ലും ഇ​യാ​ള്‍ നി​ര്‍​ത്താ​തെ പോ​യി. പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന​തോ​ടെ യു​വാ​വ് ബൈ​ക്ക് റോ​ഡ​രി​കി​ലി​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
പോ​ലീ​സ് ബൈ​ക്ക് പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്ന് കോ​ട്ട​യം വൈ​ക്കം സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ര്‍​ന്ന് ഇ​യാ​ളെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ബൈ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ്റ്റാ​ന്‍​ഡി​ലെ പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​യി​ല്‍ നി​ര്‍​ത്തി​യി​ട്ട​താ​ണെ​ന്ന് അ​റി​യി​ച്ചു. വെ​സ്റ്റ്ഹി​ല്ലി​ലെ സ്ഥാ​പ​ന​ത്തി​ല്‍ ഫി​സി​യോ​ത​റാ​പ്പി​സ്റ്റാ​യി ഇ​ദ്ദേ​ഹം 20 ന് ​നാ​ട്ടി​ല്‍ പോ​വാ​നാ​യി ബൈ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ നി​ര്‍​ത്തി​യി​ടു​ക​യാ​യി​രു​ന്നു. ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് ബൈ​ക്ക് എ​ടു​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി. ഈ ​ബൈ​ക്കാ​ണ് ഷാ​ഫി മോ​ഷ്ടി​ച്ച​ത്.
അ​തേ​സ​മ​യം മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യെ​ത്തി​യ യു​വാ​വി​നെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. പാ​ള​യം ഭാ​ഗ​ത്തും മ​റ്റും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നെ ക​ണ്ടു. പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​യ ഷാ​ഫി​യെ ഒ​രു​കി​ലോ​മീ​റ്റ​റോ​ളം പി​ന്തു​ട​ര്‍​ന്ന് ഓ​ടി​ച്ചാ​ണ് ജ​യ​ന്തി ബി​ല്‍​ഡിം​ഗി​ന് സ​മീ​പ​ത്ത് വ​ച്ച് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ ഇ​ന്ന​ലെ ഓ​യാ​സീ​സ് കോ​മ്പൗ​ണ്ടി​ലെ ക​ട​ക​ളി​ല്‍ തീ​യി​ട്ടി​രു​ന്ന​താ​യും പോ​ലീ​സി​ന് പി​ന്നീ​ട് വ്യ​ക്ത​മാ​യി. ഈ ​മേ​ഖ​ല​യി​ലെ സി​സി​ടി​വി​യി​ലും ഇ​യാ​ള്‍ തീ​യി​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. മോ​ഷ​ണം ന​ട​ത്താ​നാ​ണ് ഇ​യാ​ള്‍ തീ​യി​ട്ട​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ഞ്ചാ​വ് വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും മോ​ഷ​ണ കേ​സി​ലും ഇ​യാ​ള്‍​ക്കെ​തി​രേ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.