ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി
Tuesday, April 7, 2020 11:44 PM IST
മു​ക്കം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യു​ള്ള പ​രാ​തി​യി​ൽ തോ​ട്ടു​മു​ക്കം എ​ട​ക്കാ​ട്ടു പ​റ​മ്പ് സ്വ​ദേ​ശി​ക്കെ​തി​രേ മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തു.
ബെ​ൽ​ജി ഏ​ബ്ര​ഹാ​മി​നെ​തി​രേ​യാ​ണ് ചെ​റു​വാ​ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മ​നു ലാ​ലി​ന്‍റെ പ​രാ​തി​യി​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. തോ​ട്ടു​മു​ക്കം അ​ങ്ങാ​ടി​യി​ൽ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ക​യാ​യി​രു​ന്ന​വ​രെ വി​ല​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജൂ​ണിയ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പ്ര​ജീ​ഷ്, സു​ഹാ​ദ്, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രാ​യ അ​ഖി​ല, മി​നി​മോ​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ പ്ര​തി സ്കൂ​ട്ട​റി​ലെ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ജോലി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്.
ലോ​ക ഡൗ​ൺ നി​ല​നി​ൽ​ക്കേ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് പ​തി​വാ​യ​തോ​ടെ മു​ക്കം പോ​ലീ​സ് പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ക്കി. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് മു​ക്കം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മു​ക്കം സി​ഐ ബി ​കെ സി​ജു​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.