അ​നു​മ​തി​യി​ല്ലാ​തെ അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തു​ന്ന​ വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി: ജി​ല്ലാ ക​ള​ക്ട​ര്‍
Sunday, May 24, 2020 1:03 AM IST
കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത​മാ​യി പ​ച്ച​ക്ക​റി വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും സം​സ്ഥാ​ന അ​തി​ര്‍​ത്തി ക​ട​ന്ന് ജി​ല്ല​യി​ലേ​ക്കെ​ത്തു​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു അ​റി​യി​ച്ചു. മ​റ്റ് മാ​ര്‍​ഗ​ങ്ങ​ളി​ലാ​യാ​ലും അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന​യി​ല്ലാ​തെ വ​രു​ന്ന​വ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും.​
വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​മു​ണ്ടെ​ങ്കി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ത്തെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആം​ബു​ല​ന്‍​സി​ല്‍ മാ​ത്ര​മേ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രാ​ന്‍ പാ​ടു​ള്ളു. അ​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.