മു​സ്ലിം യൂ​ത്ത് ലീ​ഗ് ത്രീ ​ഡേ മി​ഷ​ന്‍ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും
Sunday, May 24, 2020 1:03 AM IST
കോ​ഴി​ക്കോ​ട് : മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മിറ്റി മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളും ത​ട​യു​ന്ന​തി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്ന് ദി​വ​സ​ത്തെ ശു​ചീ​ക​ണ പ​രി​പാ​ടി ത്രീ ​ഡേ മി​ഷ​ന് ചൊ​വ്വാ​ഴ്ച തു​ട​ക്ക​മാ​കും.
മി​ഷ​ന്‍റെ ഭാ​ഗ​മാ​യി വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കും. 27ന് (​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ , സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ , ബ​സ്് സ്റ്റാ​ൻഡു ക​ള്‍, ക​വ​ല​ക​ള്‍, പൊ​തു​കി​ണ​റു​ക​ള്‍ എ​ന്നി​വി​ട​ം ശു​ചീ​ക​രിക്കും.
28-ന് പു​ഴ, തോ​ട് എ​ന്നി​വ​ മാ​ലി​ന്യ​മു​ക്ത​മാ​ക്കി ത്രീ ​ഡേ കാ​മ്പ​യി​ന്‍ സ​മാ​പി​ക്കു​മെ​ന്ന് മു​സ്‌​ലിം യൂ​ത്ത്‌​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ ഫി​റോ​സ് എന്നിവർ അറിയിച്ചു.