ക​ർ​മ്മ പ​ദ്ധ​തി​ക​ളാ​വി​ഷ്ക​രി​ച്ച് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത്
Monday, May 25, 2020 11:39 PM IST
ച​ക്കി​ട്ട​പാ​റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത് കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി യോ​ഗം. സ്ഥ​ല വി​സ്തൃ​തി​യു​ള്ള ഒ​ട്ടേ​റെ കേ​ന്ദ്ര സം​സ്ഥാ​ന പ​ദ്ധ​തി ഓ​ഫീ​സു​ക​ളും സൈ​റ്റു​ക​ളും ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തു മേ​ഖ​ല​യി​ലു​ണ്ട്. ഇ​തി​ൽ പ​ല​തും കാ​ടു​ക​യ​റി മൂ​ടി​ക്കി​ട​ക്കു​ന്നു. കൂ​ത്താ​ളി ജി​ല്ലാ കൃ​ഷി​ഫാം അ​തി​ലൊ​ന്നാ​ണ്. 100 ഏ​ക്ക​ർ വ​രു​ന്ന ഫാ​മി​ന്‍റെ നാ​മ​മാ​ത്ര ഭാ​ഗ​മാ​ണു നി​ല​വി​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്.
സിം​ഹ​ഭാ​ഗ​വും കാ​ടു​ക​യ​റി ത​രി​ശാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​ത് പൂ​ർ​ണ്ണ​മാ​യി കൃ​ഷി​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. സിആ​ർപിഎ​ഫ് കേ​ന്ദ്ര​ത്തി​നാ​യി ന​ൽ​കി​യ നാ​ൽ​പ്പ​ത് ഏ​ക്ക​റോ​ളം സ്ഥ​ല​വും കാ​ട്ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്നു. കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ റി​സ​ർ​വോ​യ​റിന്‍റെ തീ​ര​ം, ക​നാ​ൽ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം വ​കു​പ്പു​ക​ൾ ക​നി​ഞ്ഞാ​ൽ കൃ​ഷി​യോ​ഗ്യ​മാ​ക്കാ​മെ​ന്നു യോ​ഗം വി​ല​യി​രു​ത്തി. പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യി ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ അം​ഗ​ങ്ങ​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.
സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് യോ​ഗം രൂ​പം കൊ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൃ​ഷി ഓ​ഫീ​സ​ർ ടി.​ജെ. ജീ​ജോ ജോ​സ​ഫ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ൻ.​കെ പ്രേ​മ​ൻ, ജോ​സ​ഫ് പ​ള്ളൂ​രു​ത്തി, വി.​വി കു​ഞ്ഞി​ക്ക​ണ്ണ​ൻ, പ്ര​കാ​ശ് മു​ള്ള​ൻ കു​ഴി, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, രാ​ജ​ൻ വ​ർ​ക്കി, ടി.​കെ ഗോ​പാ​ല​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ്് കെ.​വി ഏ​ലി​യാ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 200 ചാ​ക്കു​ക​ളി​ലാ​ണു ക​പ്പ​ ന​ട്ടി​രി​ക്കു​ന്ന​ത്.