ജി​ദ്ദ​യി​ൽ നി​ന്ന് വ​ലി​യ വി​മാ​നം എ​ത്തു​ന്നു
Monday, May 25, 2020 11:40 PM IST
കൊ​ണ്ടോ​ട്ടി: കോ​വി​ഡ്- 19 മൂ​ലം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കു ആ​ശ്വാ​സ​മാ​യി ജി​ദ്ദ​യി​ൽ നി​ന്നു ര​ണ്ടു വ​ലി​യ വി​മാ​ന​ങ്ങ​ളെ​ത്തു​ന്നു. ഈ ​മാ​സം 29, 30 തി​യ​തി​ക​ളി​ലാ​ണ് ജി​ദ്ദ​യി​ൽ നി​ന്നു വ​ലി​യ വി​മാ​ന​ങ്ങ​ൾ ക​രി​പ്പൂ​രി​ലെ​ത്തു​ന്ന​ത്.
320 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​ന​ങ്ങ​ളാ​ണ് ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലും സ​ർ​വീ​സി​നെ​ത്തു​ക. ഇ​തു​വ​രെ 200 ൽ ​താ​ഴെ യാ​ത്ര​ക്കാ​ർ​ക്കു ക​യ​റാ​വു​ന്ന വി​മാ​ന​ങ്ങ​ളാ​ണ് ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ആ​യ​തി​നാ​ൽ 150 മു​ത​ൽ 160 വ​രെ യാ​ത്ര​ക്കാ​ർ​ക്കു മാ​ത്ര​മാ​ണ് ഒ​രു വി​മാ​ന​ത്തി​ൽ എ​ത്താ​നാ​കു​ന്ന​ത്. സൗ​ദി​യി​ലെ ജി​ദ്ദ​യി​ൽ നി​ന്നു ആ​യി​ര​ങ്ങ​ളാ​ണ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നി​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ നി​ല​വി​ൽ 11 വി​മാ​ന​ങ്ങ​ളെ​ത്തി​യ ക​രി​പ്പൂ​രി​ൽ ജി​ദ്ദ​യി​ൽ നി​ന്ന് ഒ​രു വി​മാ​നം മാ​ത്ര​മാ​ണ് എ​ത്തി​യ​ത്.
മേ​യ് 29 മു​ത​ൽ ജൂ​ണ്‍ ആ​റു വ​രെ സൗ​ദി​യി​ൽ നി​ന്നു ഇ​ന്ത്യ​യി​ലേ​ക്കു അ​ഞ്ചു വ​ലി​യ വി​മാ​ന​ങ്ങ​ളാ​ണ് എ​യ​ർ ഇ​ന്ത്യ ഷെ​ഡ്യൂ​ൾ ചെ​യ്ത​ത്. ഇ​തി​ൽ ര​ണ്ടു സ​ർ​വീ​സും കേ​ര​ള​ത്തി​ലേ​ക്കാ​ണ്. ജൂ​ണ്‍ ര​ണ്ടി​നു ഡ​ൽ​ഹി വ​ഴി ഗ​യ​യി​ലേ​ക്കും ജൂ​ണ്‍ നാ​ലി​നു ശ്രീ​ന​ഗ​റി​ലേ​ക്കും ആ​റി​നു ചെ​ന്നൈ​യി​ലേ​ക്കു​മാ​ണ് സ​ർ​വീ​സ്.