അ​പ്ര​ഖ്യാ​പി​ത പ​വ​ർ​ക​ട്ട് അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Tuesday, May 26, 2020 10:58 PM IST
പേ​രാ​മ്പ്ര: ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് ഇ​ര​ട്ടി​യി​ലേ​റെ വൈ​ദ്യു​തി ബി​ല്ല് ന​ല്കി ഉ​പ​ഭോ​ക്താ​ക്ക​ളെ ഞെ​ട്ടി​ച്ച കെ​എ​സ്ഇബി ഇ​പ്പോ​ൾ അ​പ്ര​ഖ്യാ​പി​ത പ​വ​ർ ക​ട്ടി​ലൂ​ടെ വീ​ണ്ടും ഉ​പ​ഭോ​ക്താ​ക്ക​ളെ ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്നു കോ​ൺ​ഗ്ര​സ്. പേ​രാ​മ്പ്ര സെ​ക‌്ഷ​നു കീ​ഴി​ൽ ദി​വ​സം പ​ല ത​വ​ണ വൈദ്യുതി പോ​കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ന്നു.
പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ചെ​റു​കി​ട - കു​ടി​ൽ വ്യ​വ​സാ​യ യൂ​ണിറ്റു​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും ഇ​ത് വ​ലി​യ ഇ​രു​ട്ട​ടി​യാ​ണ്. അ​പ്ര​ഖ്യാ​പി​ത ക​ട്ട് ഒ​ഴി​വാ​ക്കണം. അ​ന്യാ​യ​മാ​യി വ​ർ​ദ്ധി​പ്പി​ച്ച ബി​ല്ല് മാ​റ്റി നല്‌കണ​മെ​ന്നും പേ​രാ​മ്പ്ര​ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

‘കോ​വി​ഡ്-19 ജാ​ഗ്ര​ത' വെ​ബ്
ആ​പ്ലി​ക്കേ​ഷ​നി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​പ്ര​ദ​മാ​യ ഏ​കോ​പ​ന​ത്തി​നാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​വി​ഷ്‌​ക​രി​ച്ച 'കോ​വി​ഡ് 19 ജാ​ഗ്ര​ത' പ്രോ​ഗ്ര​സീ​വ് വെ​ബ് ആ​പ്ലി​ക്കേ​ഷ​നെക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ എസ്.സാം​ബ​ശി​വ റാ​വു നേ​തൃ​ത്വം ന​ല്‍​കി.​
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യ ദൈ​നം​ദി​ന നി​രീ​ക്ഷ​ണ​ത്തി​നും ഡാ​റ്റ ശേ​ഖ​ര​ണ​ത്തി​നും സ​മ​ഗ്ര​വും ല​ളി​ത​വു​മാ​യ സം​വി​ധാ​ന​മാ​യ ആ​പ്പി​നെ പ​റ്റി ക​ള​ക്ട​ര്‍ വി​ശ​ദീ​ക​രി​ച്ചു.