ക​ര​നെ​ല്ല് വി​ള​യി​ക്കാ​ൻ നി​റ​വ് ക​ർ​ഷ​ക കൂ​ട്ടാ​യ്മ
Tuesday, May 26, 2020 10:58 PM IST
പേ​രാ​മ്പ്ര: ഒ​രു ഏ​ക്ക​ർ സ്ഥ​ല​ത്തെ കാ​ട് വെ​ട്ടി​മാ​റ്റി ക​ര​നെ​ല്ല് വി​ള​യി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നൊ​ച്ചാ​ട് നി​റ​വ് ക​ർ​ഷ​ക കൂ​ട്ടാ​യ്മ. പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് ത​ന്നെ ഭീ​ഷ​ണി​യാ​യ കാ​ടുകയറിയ അ​രി​യൂ​റ ദാ​ര​ങ്ക​ണ്ടി പ​റ​മ്പി​ലാ​ണ് ക​ര​നെ​ൽ വി​ള​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.​സി.​കെ അ​ജീ​ഷ് , കേ​ള​പ്പ​ൻ , ടി.​ടി അ​ബ്ദു​ൽ സ​ലാം, ഏ.​കെ ഗി​രീ​ഷ്, പി. ​മൊ​യ്തി, കെ.​കെ മു​നീ​ർ, അ​രി​യൂ​റ കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഇ​ഞ്ചി, ക​പ്പ, വി​വി​ധ​യി​നം ചേ​മ്പു​ക​ളും നൊ​ച്ചാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ക​രം കൃ​ഷി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ള​ളു​ഷാ​പ്പ് പ​ര​സ്യ വി​ല്‍​പ്പ​ന 29 ന്

​കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് ഡി​വി​ഷ​നി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ക​ള്ളു​ഷാ​പ്പു​ക​ളു​ടെ പ​ര​സ്യ വി​ല്പ​ന 29-ന് ​രാ​വി​ലെ 10ന്്് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ പ്ലാ​നിം​ഗ് ബോ​ര്‍​ഡ് ഓ​ഫീ​സ് ഹാ​ളി​ല്‍ ന​ട​ത്തും. ഷാ​പ്പു​ക​ൾ റെ​ന്‍റ​ല്‍ ഇ​ന​ത്തി​ല്‍ 50 ശ​ത​മാ​നം കു​റ​ച്ച് ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ല്‍ 2020-21 വ​ര്‍​ഷ​ത്തേ​ക്ക് പ​ര​സ്യ വി​ൽ​പ്പ​ന ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.
വി​ല്‍​പ്പ​ന സം​ബ​ന്ധി​ച്ചു​ള​ള നി​ബ​ന്ധ​ന​ക​ള്‍ കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ലും കോ​ഴി​ക്കോ​ട്, താ​മ​ര​ശേ​രി, പേ​രാ​മ്പ്ര, വ​ട​ക​ര സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ളി​ലും ല​ഭ്യ​മാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍ : 0495 2372927.