പൂ​നൂ​ര്‍ ഗാ​ഥ കോ​ള​ജി​ന് അം​ഗീ​കാ​രം
Tuesday, May 26, 2020 10:58 PM IST
താ​മ​ര​ശേ​രി: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന ഡി​ഗ്രി, പി​ജി​കോ​ഴ്‌​സു​ക​ളു​ടെ സ്റ്റ​ഡി സെ​ന്‍റ​റാ​യി പൂ​നൂ​ര്‍ ഗാ​ഥ കോ​ള​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥിക​ള്‍ പ​ഠി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദൂ​ര വി​ദ്യാ​ഭാ​സ വി​ഭാ​ഗ​ത്തി​ന് നി​ല​വി​ലെ സ്റ്റ​ഡി സെ​ന്‍റ​റു​ക​ള്‍ അ​പ​ര്യാ​പ്ത​മാ​യി​രു​ന്നു.
ഇ​തോ​ടെ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്ള സെ​ന്‍റ​റു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ജി​ല്ലാ​ത​ല പ​രി​ശോ​ധ​ന സ​മി​തി​ക​ളെ യൂ​നി​വേ​ഴ്‌​സി​റ്റി നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മാ​ണ് ഏ​താ​നും സെ​ന്‍റ​റു​ക​ള്‍​ക്ക് കൂ​ടി അ​നു​മ​തി ന​ല്‍​കാ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സി​ൻഡിക്കേ​റ്റ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് നാ​ല് പ​തി​റ്റാ​ണ്ട് കാ​ല​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗാ​ഥ കോ​ള​ജി​ന് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ സ്റ്റ​ഡി സെ​ന്‍റ​ര്‍ ലഭിച്ചത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്ന് മാ​നേ​ജ​ര്‍ യു.​കെ.​ബാ​വ പ​റ​ഞ്ഞു.