ഓ​ൺ​ലൈ​ൻ താ​ലൂ​ക്ക് അ​ദാ​ല​ത്ത് ന​ട​ത്തി
Tuesday, May 26, 2020 10:58 PM IST
കോ​ഴി​ക്കോ​ട് : കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി താ​ലൂ​ക്ക് അ​ദാ​ല​ത്ത് ഓ​ൺ​ലൈ​നാ​യി ന​ട​ത്തി. താ​മ​ര​ശേ​രി താ​ലൂ​ക്ക് അ​ദാ​ല​ത്താ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യ​ത്. 46 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു. താ​മ​രശേ​രി താ​ലൂ​ക്ക് പ​രി​ധി​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കെ​സി​ഡ​ബ്ല്യുസി ക​ള​ക്ട​റേ​റ്റ് ധ​ര്‍​ണ ന​ട​ത്തി

കോ​ഴി​ക്കോ​ട്: കേ​ര​ള സ്‌​റ്റേ​റ്റ് ക​ണ്‍​സ്ട്ര​ക‌്ഷ​ന്‍ വ​ര്‍​കേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് ( കെ​സി​ഡ​ബ്ല്യുസി) കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​ത്തി​യ ധ​ര്‍​ണ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ്റ്റേ​റ്റ് ക​ണ്‍​സ്ട്ര​ക‌്ഷ​ന്‍ വ​ര്‍​കേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.