വ്യാ​പാ​രി​നേ​താ​വി​ന്‍റെ അഭ്യർഥന വിവാദത്തിൽ
Tuesday, May 26, 2020 10:59 PM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന​ക​ൾ വ്യാ​പാ​രി നേ​താ​വി​ന്‍റെ സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ൽ സ്വീ​ക​രി​ച്ച​ത് വി​വാ​ദ​മാ​യി.
സി​പി​എ​മ്മി​ന് കീ​ഴി​ലു​ള്ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ അ​ഭ്യ​ർ​ഥ​ന​യാ​ണ് വി​വാ​ദ​മാ​യ​ത്.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് വ്യ​ക്തി​ക​ളോ സം​ഘ​ട​ന​ക​ളോ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ വൈ​കു​ന്നേ​രം വ​രെ സ്വീ​ക​രി​ക്കു​മെ​ന്നും അ​തി​നാ​യി താ​ഴെ​ക്കാ​ണു​ന്ന ഗൂ​ഗി​ൾ​പേ വ​ഴി​യും ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യും പ​ണ​മ​യ​ക്കാ​മെ​ന്നും കാ​ണി​ച്ച് സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ ന​ൽ​കി വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ലി​ട്ട​താ​ണ് വി​വാ​ദ​മാ​യ​ത്. സ​മി​തി​യു​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ വി.​കെ. തു​ള​സീ​ദാ​സാ​ണ് സം​ഘ​ട​ന​യു​ടെ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ സ​ന്ദേ​ശ​മി​ട്ട​ത്.
ഈ​സ​ന്ദേ​ശം ചി​ല​ർ ഫോ​ർ​വേ​ഡ് ചെ​യ്ത​താ​ണ് സം​ഭ​വം പു​റ​ത്ത​റി​യാ​നും വി​വാ​ദ​ത്തി​നും കാ​ര​ണ​മാ​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഇ​ട​നി​ല​ക്കാ​ർ പ​ണം സ്വീ​ക​രി​ക്ക​രു​തെ​ന്ന നി​യ​മ​മു​ള്ള​പ്പോ​ൾ സി​പി​എം നേ​താ​വ് ത​ന്നെ പ​ണം സ്വീ​ക​രി​ക്കു​ന്ന​തി​ന് സ്വ​ന്തം അ​ക്കൗ​ണ്ട് ന​ന്പ​ർ ന​ൽ​കി​യ​ത് ഗ്രൂ​പ്പി​ൽ ത​ന്നെ വി​വാ​ദ​മു​യ​രാ​ൻ കാ​ര​ണ​മാ​യി.
മെ​സേ​ജി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടോ​ടെ പു​റ​ത്ത് പ്ര​ച​രി​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ൽ സം​ഘ​ട​ന​വ​ഴി ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം നേ​രി​ട്ട് വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഇ​ത്ത​ര​ത്തി​ൽ സ​മാ​ഹ​രി​ച്ച് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദേ​ശ​മ​യ​ച്ച​തെ​ന്നും പ്ര​ള​യ​കാ​ല​ത്ത് നേ​രി​ട്ട് പ​ണ​സ​മാ​ഹ​ര​ണം ന​ട​ത്തി ഒ​രു​മി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​നി​ധി​യി​ലേ​ക്ക് അ​ട​യ്ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നു​മാ​ണ് സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം.