കൊ​ത്തി​യ​പാ​റ​യി​ലെ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം അ​വ​സാ​നി​പ്പി​ക്ക​ണം: ജ​ന​കീ​യ കൂ​ട്ടാ​യ്മ
Wednesday, May 27, 2020 11:31 PM IST
ച​ക്കി​ട്ട​പാ​റ: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 14 ൽ ​പെ​ട്ട കൊ​ത്തി​യ​പാ​റ മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യ​ത്തി​ന​റു​തി വ​രു​ത്ത​ണ​മെ​ന്നു ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. ബൈ​ക്കു​ക​ളി​ലു​ം മ​റ്റു​മാ​യി എ​ത്തു​ന്ന സം​ഘ​ങ്ങ​ളാ​ണ് നാ​ട്ടു​കാ​ർ​ക്ക് ശ​ല്യമാകുന്നത്. ക​ഞ്ചാ​വു​ൾ​പ്പ​ടെ​യു​ള്ള ല​ഹ​രി ഉ​പ​യോ​ഗി​ക്ക​വും ഇ​വി​ടെ ന​ട​ന്നു​വ​രു​ന്നു​ണ്ട്.
പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പെ​ട്ട ഈ ​മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നു ജ​ന​കീ​യ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി അ​മ്പാ​ട്ട്, നാ​രാ​യ​ണ​ൻ പാ​റ​ക്കാം​പൊ​യി​ൽ, സു​രേ​ഷ് പാ​റ​ച്ചാ​ലി​ൽ, റോ​ബി​ൻ വ​ട്ട​ന്താ​ന​ത്ത്, പി.​സി ന​ന്ദു, വി​പി​ൻ കൊ​ത്തി​യ​പാ​റ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.