ശ്വാ​സകോ​ശ രോ​ഗി​ക്ക് കേ​ര​ള ഫ​യ​ര്‍ സ​ര്‍​വീ​സ് അ​സോ​സി​യേ​ഷ​ന്‍റെ കൈ​ത്താ​ങ്ങ്
Wednesday, May 27, 2020 11:31 PM IST
നാ​ദാ​പു​രം: അ​ഞ്ച് വ​ര്‍​ഷ​മാ​യി ശ്വാ​സ​കോ​ശ രോ​ഗ​ത്താ​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന വീ​ട്ട​മ്മ​യ്ക്ക് കേ​ര​ള ഫ​യ​ര്‍​സ​ര്‍​വ്വീ​സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹാ​യ​ഹ​സ്തം. വെ​ള്ളൂ​ര്‍ കോ​ട​ഞ്ചേ​രി വെ​സ്റ്റി​ലെ താ​ഴെ കു​ണ്ടി​ലോ​ട്ടു​മ്മ​ല്‍ സു​മ​തി (51)യാ​ണ് കേ​ര​ള ഫ​യ​ര്‍ സ​ര്‍​വ്വീ​സ് അ​സോ​സി​യേ​ഷ​ന്‍ നാ​ദാ​പു​രം യൂ​ണി​റ്റ് സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്. കൂ​ലി വേ​ല ചെ​യ്ത് ജീ​വി​ക്കു​ന്ന ഭ​ര്‍​ത്താ​വി​നും മ​ക​നും സു​മ​തി​യു​ടെ ചി​കി​ത്സാ ചെ​ല​വ് താ​ങ്ങാ​വു​ന്ന​തി​നു​മ​പ്പു​റ​മാ​ണ്. ചി​കി​ത്സാ ചെ​ല​വ് വ​ര്‍​ധി​ച്ച​തോ​ടെ ചി​കി​ത്സാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചാ​ണ് മൂ​ന്ന് വ​ര്‍​ഷ​മാ​യി ചി​കി​ത്സ ന​ട​ത്തു​ന്ന​ത്.
കൃ​ത്രി​മ ശ്വാ​സം ന​ല്‍​കു​ന്ന​തി​ന് വൈ​ദ്യു​തി ആ​വ​ശ്യ​മാ​തി​നാ​ല്‌‍ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​യ​തോ​ടെ ഇ​വ​ര്‌ ദു​രി​ത​ത്തി​ലാ​യി. നാ​ട്ടു​കാ​ര്‍ ഏ​ര്‍​പ്പാ​ടാ​ക്കി​യ ജ​ന​റേ​റ്റ​ര്‍ വ​ഴി​യാ​ണ് കൃ​ത്രി​മ ശ്വാ​സം ന​ല്‍​കി വ​ന്നി​രു​ന്ന​ത്. ജ​ന​റേ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പെ​ട്രോ​ള്‍ നാ​ട്ടു​കാ​ര്‍ എ​ത്തി​ച്ച് ന​ല്‍​കു​ക​യാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‌ നാ​ട്ടു​കാ​ര്‍​ക്ക് പെ​ട്രോ​ള്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് മ​ക​ന്‍ ജ​യേ​ഷ് ഫ​യ​ര്‍​ഫോ​ഴ്‌​സി​നോ​ട് പെ​ട്രോ​ള്‍ എ​ത്തി​ച്ച് ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഫ​യ​ര്‍​ഫോ​ഴ്‌​സ് പെ​ട്രോ​ള്‍ വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ വ​ന്ന​പ്പോ​ഴാ​ണ് ദു​രി​ത ജീ​വി​തം അ​നു​ഭ​വി​ക്കു​ന്ന സു​മ​തി​യെ നേ​രി​ല്‍ ക​ണ്ട​ത്. തു​ട​ര്‍​ന്ന് കേ​ര​ള ഫ​യ​ര്‍ സ​ര്‍​വീ​സ് അ​സോ​സി​യേ​ഷ​ന്‍ വൈ​ദ്യു​തി നി​ല​ക്കാ​തി​രി​ക്കാ​ന്‍ സു​മ​തി​യു​ടെ വീ​ട്ടി​ല്‍ ഇ​ന്‍​വ​ട്ട​ര്‍ സ്ഥാ​പി​ച്ച് ന​ല്‍​കാ​ന്‍ ത​യാ​റാ​വു​ക​യാ​യി​രു​ന്നു.
കേ​ര​ളാ ഫ​യ​ര്‍ സ​ര്‍​വ്വീ​സ് അ​സോ​സി​യേ​ഷ​ന്‍റെ 'കൈ​ത്താ​ങ്ങ്' എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് വീ​ട്ട​മ്മ​യ്ക്ക് ഇ​ന്‍​വ​ര്‍​ട്ട​ര്‍ വാ​ങ്ങി ന​ല്‍​കി​യ​ത്. ഇ. ​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ ഇ​ന്‍​വ​ട്ട​ര്‍ കു​ടും​ബ​ത്തി​ന് കൈ​മാ​റി.
കേ​ര​ള ഫ​യ​ര്‍ സ​ര്‍​വ്വീ​സ് അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഷൈ​നേ​ഷ് മൊ​കേ​രി, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ ആ​യ സി. ​സ​ന്തോ​ഷ്, ഷി​ജേ​ഷ്, ജി​ജി​ത്ത് കൃ​ഷ്ണ​കു​മാ​ര്‍, വി​വേ​ക്, ഷി​ഗി​ലേ​ഷ്, ര​തീ​ഷ് ആ​ര്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.