സാ​മ്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം ആ​രം​ഭി​ച്ചു
Wednesday, May 27, 2020 11:32 PM IST
മു​ക്കം: രാ​ജ്യം ലോ​ക്ക്ഡൗ​ൺ ആ​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ സാ​ധാ​ര​ണ ജ​ന വി​ഭാ​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് കേ​ര​ള സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ആ​യി​രം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി​യു​ടെ വി​ത​ര​ണം കാ​ര​ശേ​രി ബാ​ങ്കി​ൽ ആ​രം​ഭി​ച്ചു.
വി​ത​ര​ണോ​ദ്ഘാ​ട​നം കാ​ര​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി. ​കെ. വി​നോ​ദ് സൈ​ന​ബ ആ​റ്റു​പു​റ​ത്തി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​ധ​നീ​ഷ്, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ഡെ​ന്നി ആ​ന്‍റ​ണി, ബ്രാ​ഞ്ച് മാ​നേ​ജ​ർ രാ​ജ​ല​ക്ഷ്മി, അ​ബ്ദു​ൽ ക​രീം, മൊ​യ്‌​തീ​ൻ കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.