ക്വ​ാറന്‍റൈന്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​ര്‍ ഹോ​ട്ട​ലി​ല്‍ ബിവ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് തു​റ​ന്ന​ത് വി​വാ​ദ​മാ​കു​ന്നു
Thursday, May 28, 2020 11:38 PM IST
താ​മ​ര​ശേ​രി: ചു​ങ്ക​ത്ത് കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​ന പ്ര​തി​രോ​ധ​ത്തി​നാ​യി ക്വാ​റന്‍റൈ​ന്‍ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​ര്‍ ഹോ​ട്ട​ലി​ല്‍ ബെ​വ്ക്യൂ മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ല്‍ മ​ദ്യ​വി​ത​ര​ണം തു​ട​ങ്ങി​യ​ത് വി​വാ​ദ​മാ​കു​ന്നു.
ബാ​ര്‍ ഹോ​ട്ട​ലി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​ര്‍ ക്വാറന്‍റൈനി​ല്‍ ക​ഴി​യു​ന്ന​ത്. പു​രു​ഷ​ന്‍​മാ​രും സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ ഒ​മ്പ​തു പേ​രാ​ണി​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഏ​റ്റെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ഇ​വി​ടെ വ്യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തേ​മു​ക്കാ​ലോ​ടെ​യാ​ണ് മ​ദ്യ വി​ല്‍​പ്പ​ന തു​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം ഹോ​ട്ട​ലി​ലെ സ്വീ​ക​ര​ണ​മു​റി​യ്ക്ക് മു​ക​ള്‍ നി​ല​യി​ല്‍ ന​ട​ത്തു​ന്ന ക്വാ​റന്‍റൈ​ന്‍ മു​റി​ക​ളും മ​ദ്യം വി​ത​ര​ണം ചെ​യ്യു​ന്ന താ​ഴെ നി​ല​യി​ലെ ഔ​ട്ട്‌ലെറ്റും ത​മ്മി​ല്‍ സ​മ്പ​ര്‍​ക്ക​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​രും താ​മ​ര​ശേ​രി പോ​ലീ​സും പ​റ​യു​ന്നു.
ക്വാ​റന്‍റൈ​ന്‍ കേ​ന്ദ്ര​വും ഔ​ട്ട്‌ലെറ്റും തീ​ര്‍​ത്തും ബ​ന്ധ​മി​ല്ലാ​തെ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്നും ക്വാ​റന്‍റൈ​ന്‌ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള വ​ഴി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും റൂം ​ക്വാ​റന്‍റൈ​നില്‌ ക​ഴി​യു​ന്ന പ്ര​വാ​സി​ക​ള്‍ മു​റി​ക​ള്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​റി​ല്ലെ​ന്നും അ​വ​ര്‍​ക്ക് വോ​ള​ണ്ടി​യ​ര്‍​മാ​രാ​ണ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു​ന​ല്‍​കു​ന്ന​തെ​ന്നു​മാ​ണ് ഹോ​ട്ട​ല്‍ അ​ധി​കൃ​ത​രു​ടെ വാ​ദം. താ​മ​ര​ശേ​രി താ​ലൂ​ക്കി​ല്‍ വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് താ​മ​സി​ക്കാന്‌ താ​മ​ര​ശേ​രി അ​ല്‍​ഫോ​ന്‍​സാ സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, പൂ​നൂ​ര്‍ മ​ര്‍​ക്ക​സ് ഗാ​ര്‍​ഡ​ന്‍, കാ​രാ​ടി വ​യ​നാ​ട് റീ​ജ​ന്‍​സി ഹോ​ട്ട​ല്‍, ഓ​മ​ശേ​രി ശാ​ന്തി ഹോ​സ്പി​റ്റ​ലി​ന്‍റെ വേ​ന​പ്പാ​റ​യി​ലു​ള്ള ഹോ​സ്റ്റ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി അ​ഞ്ച് ക്വാ​റന്‍റൈ​ന്‍ സെ​ന്‍റ​റു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.