‘ആ​ടു​ജീ​വി​ത’ സം​ഘാം​ഗം നാട്ടിലെത്തി
Thursday, May 28, 2020 11:40 PM IST
കാ​ളി​കാ​വ്: ’ആ​ട് ജീ​വി​തം’ ഷൂ​ട്ടിം​ഗ് സം​ഘ​ത്തി​ൽ പെ​ട്ട മ​ല​പ്പു​റം ജി​ല്ല​യി​ലെ ചോ​ക്കാ​ട് മാ​ളി​യേ​ക്ക​ൽ സ്വ​ദേ​ശി കാ​ട്ടി​ക്കു​ള​ങ്ങ​ര സ​നൂ​ജും നാ​ട്ടി​ലെ​ത്തി ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ലോ​ക്ക് ഡൗ​ണി​ൽ ജോ​ർ​ദാ​നി​ൽ കു​ടു​ങ്ങി​പ്പോ​യ ആ​ടു​ജീ​വി​തം സി​നി​മാ സം​ഘ​ത്തി​ലെ സ​നൂ​ജാ​ണ് ഇ​പ്പോ​ൾ എ​ട​പ്പാ​ളി​ലെ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ൽ ക​ഴി​യു​ന്ന​ത്.
സ​നൂ​ജ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ൽ കോ​സ്റ്റ്യൂം വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. സ​നൂ​ജി​നൊ​പ്പം കൊ​ച്ചി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ സം​വി​ധാ​യ​ക​ൻ ബ്ലെ​സി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലും ന​ട​ൻ പൃ​ഥ്വി​രാ​ജ് കാ​ക്ക​നാ​ട് ഒ​രു ഹോ​ട്ട​ലി​ലും ക്വാ​റ​ന്‍റൈ​നി​ലാ​ണ്. സം​ഘ​ത്തി​ൽ​പെ​ട്ട മ​റ്റു അം​ഗ​ങ്ങ​ൾ വി​വി​ധ ജി​ല്ല​ക​ളി​ലെ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റു​ക​ളി​ലും ക​ഴി​യു​ന്നു. അ​റു​പ​തോ​ളം​പേ​രാ​ണ് സി​നി​മാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ ആ​ർ​ക്കും ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
മാ​ർ​ച്ച് 16നാ​ണ് ആ​ടു​ജീ​വി​തം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ജോ​ർ​ദാ​നി​ൽ തു​ട​ങ്ങി​യ​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഏ​പ്രി​ൽ ഒ​ന്നി​നു ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യി​രു​ന്നു.