ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വശ്യ​പ്പെ​ട്ട് കുത്തിയിരിപ്പ് സ​മ​രം
Thursday, May 28, 2020 11:41 PM IST
പേ​രാ​മ്പ്ര: കാ​യ​ണ്ണ മൊ​ട്ട​ന്ത​റ രാ​ജീ​വ് ദ​ശ​ല​ക്ഷം കോ​ള​നി നി​വാ​സി ഇ​ബ്രാ​ഹിം കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഷീ​റ്റി​ട്ട വീ​ടി​ന് പ​ല​പ്പോ​ഴാ​യി ക​ല്ലേ​റു​ണ്ടാ​കു​ന്നു. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. പോ​ലീ​സി​ന്‍റെ അ​നു​മ​തി​യോ​ടെ മൂ​ന്ന് സി​സിടിവി കാ​മ​റ സ്ഥാ​പി​ച്ചെ​ങ്കി​ലും വീ​ടി​നു പു​റ​ത്ത് ലൈ​റ്റി​ടാ​ൻ ചി​ല കോ​ള​നി വാ​സി​ക​ൾ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നു ഇ​ബ്രാ​യി​യു​ടെ ഭാ​ര്യ റാ​ബി​യ പ​റ​ഞ്ഞു.
അ​നു​വ​ദി​ച്ച ക​ക്കൂ​സ് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യി​ല്ലെ​ന്നും സെ​ക്ര​ട്ട​റി ശ​ത്രു​താ മ​നോ​ഭാ​വം കാ​ണി​ക്കു​ക​യാ​ണെ​ന്നും ഇ​ബ്രാ​യി സ​മ​ര​ത്തി​ൽ ആ​രോ​പി​ച്ചു. ഭാ​ര്യ​യു​മൊ​ത്താ​ണ് ഇ​യാ​ൾ സ​മ​ര​ത്തി​നെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ബ്രാ​യി പ​റ​യു​ന്ന​തി​ൽ വാ​സ്​ത​വ​മി​ല്ലെ​ന്ന് ഇ​യാ​ൾ കുടുംബ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളാ​ണെ​ന്നും അ​തുകൊണ്ട് അ​ർ​ഹ​ത​യി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ദീ​പു പ​റ​ഞ്ഞു.