പെ​ൺ​കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Friday, May 29, 2020 11:46 PM IST
മു​ക്കം: ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ രാ​ത്രി​യി​ൽ ബ്ലാ​ക്ക്മാ​ൻ ഭീ​തി പ​ര​ത്തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് പേ​രെ മു​ക്കം പോ​ലീ​സ് പി​ടി​കൂ​ടി. ചെ​റു​വാ​ടി പ​ഴം​പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ചാ​ലി​പി​ലാ​വി​ൽ അ​ഷാ​ദ് (21), പൊ​യി​ലി​ൽ അ​ജ്മ​ൽ(18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ട്ടു വ​ശ​ത്താ​ക്കി​യാ​ണ് പ്ര​തി​ക​ൾ കൃ​ത്യം ന​ട​ത്താ​ൻ ശ്ര​മിച്ച​ത്. ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ റോ​ഡ്സൈ​ഡി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.
ബൈ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത്. നാ​ടാ​കെ ബ്ലാ​ക്ക്മാ​ൻ ഭീ​തി പ​ട​ർ​ത്തു​ന്ന​ത് ഇ​ത്ത​ര​ക്കാ​രാ​ണെ​ന്നും അ​തി​ന്‍റെ മ​റ​വി​ൽ അ​സാ​ന്മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താനാ​ണ് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന​തെ​ന്നും മു​ക്കം പോ​ലീ​സ് പറഞ്ഞു. പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ വാ​ട്സാ​പ്പ് വീ​ഡി​യോ കോ​ൺ​ഫറ​ൻ​സി​ംഗ് വ​ഴി കോ​ഴി​ക്കോ​ട് പോ​സ്കോ കോ​ട​തി ജ​ഡ്ജി കെ. ​സു​ഭ​ദ്രാ​മ്മ മു​ന്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
മു​ക്കം ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​കെ. സി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ ​വി.​കെ. റ​സാ​ഖ്, എ​എ​സ്ഐ​മാ​രാ​യ സ​ലീം മു​ട്ട​ത്ത്, സാ​ജു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ, ശ്രീ​കാ​ന്ത്, സ്വ​പ്ന എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.