ഡെ​ങ്കി​പ്പ​നി​ക്കെ​തി​രേ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണം: ഡി​എം​ഒ
Saturday, May 30, 2020 11:13 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തി​നാ​ല്‍ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​യ​ശ്രീ വി ​അ​റി​യി​ച്ചു.

ഈ​ഡി​സ് കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി പ​ര‍​ത്തു​ന്ന​ത്. ടെ​റ​സു​ക​ളി​ലും വീ​ടു​ക​ളി​ലെ ഫ്രി​ഡ്ജി​ന്‍റെ ട്രേ​ക​ളി​ലും കെ​ട്ടി​നി​ല്‍​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ ഈ​ഡി​സ് ലാ​ര്‍​വ്വ​ക​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ശു​ദ്ധ​മാ​യ വെ​ള്ള​ത്തി​ലാ​ണ് ഈ​ഡി​സ് കൊ​തു​കു​ക​ള്‍ വ​ള​രു​ന്ന​ത്. ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​നം ഒ​ഴി​വാ​ക്കാ​ന്‍ ആ​ഴ്ച​യി​ലൊ​രി​ക്ക​ലെ​ങ്കി​ലും ഫ്രി​ഡ്ജി​ന്‍റെ പി​റ​കി​ല്‍​കെ​ട്ടി​നി​ല്‍​ക്കു​ന്ന വെ​ള്ളം എ​ടു​ത്തു​മാ​റ്റാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധിക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പാ​ഴ്‌​വ​സ്തു​ക്ക​ള്‍, ചി​ര​ട്ട​ക​ള്‍, മു​ട്ട​തോ​ടു​ക​ള്‍, ചെ​ടി​ച്ച​ട്ടി​ക​ള്‍ എ​ന്നി​വ​യി​ല്‍ വെ​ള്ളം കെ​ട്ടി​കി​ട​ന്ന് അ​തി​ല്‍ ഈ​ഡി​സ് കൊ​തു​കു​ക​ള്‍ മു​ട്ട​യി​ട്ട് പെ​രു​കും. ഇ​ത്ത​രം ഉ​റ​വി​ട​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാ​ന്‍ ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ഡ്രൈ​ഡേ ആ​ച​രി​ക്ക​ണ​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ക്ലീ​നിം​ഗ് കാ​മ്പ​യി​നി​ല്‍ വി​വി​ധ​വ​കു​പ്പു​ക​ളും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും നേ​തൃ​ത്വം ന​ല്‍​ക​ണ​മെ​ന്നും എ​ല്ലാ​വ​രു​ടേ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും ഡി​എം​ഒ അ​ഭ്യ​ര്‍​ഥി​ച്ചു. തീ​വ്ര​മാ​യ പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ള്‍​ക്ക് പി​റ​കി​ല്‍​വേ​ദ​ന, ശ​രീ​ര​ത്തി​ല്‍ ചു​വ​ന്ന ത​ടി​പ്പു​ക​ള്‍ തു​ട​ങ്ങി​യ ഡെ​ങ്കി​പ്പനി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്.

രോ​ഗി​ക​ള്‍ പ​രി​പൂ​ര്‍​ണ വി​ശ്ര​മം എ​ടു​ക്കേ​ണ്ട​തും വെ​ള്ളം ധാ​രാ​ളം കു​ടി​ക്കു​ക​യും വേ​ണം. കൊ​തു​കു​ക​ടി ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ വ്യ​ക്തി​ഗ​ത സു​ര​ക്ഷാ മാ​ര്‍​ഗ​ങ്ങ​ള്‍​ളാ​യ കൊ​തു​കു​വ​ല, ലേ​പ​നം എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണം.
സ്വ​യം​ചി​കി​ത്സ​യ്ക്ക് വി​ധേ​യ​രാ​ക​രു​ത്.