മ​ല​യോ​ര ഹൈ​വേ യാ​ഥാ​ർ​ത്ഥ്യ​മാകുന്നു
Saturday, May 30, 2020 11:14 PM IST
മു​ക്കം: ‌മ​ല​യോ​ര ജ​ന​ത​യ്ക്ക് പു​തി​യ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കി മ​ല​യോ​ര ഹൈ​വേ യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്നു. തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ കോ​ട​ഞ്ചേ​രി മു​ത​ൽ ക​ക്കാ​ടം പൊ​യി​ൽ വ​രെ 34 കി​ലോ മീ​റ്റ​ർ ദൂ​ര​മു​ള്ള ആ​ദ്യ റീ​ച്ച് ആ​ണ് നിർമാണം തു​ട​ങ്ങു​ന്ന​ത്. 144 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് നി​ർ​മാ​ണം. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രി​ക​യാ​ണെ​ന്ന് ജോ​ർ​ജ്.​എം തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു. ഹൈ​വേ നി​ർ​മാ​ണ​ത്തി​ന് ഉ​ട​മ​ക​ൾ സ്ഥ​ലം വി​ട്ടു ന​ൽ​കി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​റ്റി​വ​യ്പ്പ് അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കും.

കോ​ട​ഞ്ചേ​രി മു​ത​ൽ ഇ​ല​ന്തു​ക​ട​വ് വ​രെ​യു​ള്ള സ്ഥ​ല​ത്ത് ജൂ​ൺ ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ലും ഇ​ല​ന്തു​ക​ട​വ് മു​ത​ൽ മ​ഞ്ഞ​പ്പൊ​യി​ൽ വ​രെ മൂ​ന്ന്, നാ​ല് തീയതികളിലും മ​ഞ്ഞ​പ്പൊ​യി​ൽ മു​ത​ൽ ക​രി​ങ്കു​റ്റി ബൈ​പാ​സ് വ​രെ അ​ഞ്ചി​നും കു​റ്റി​വയ്​പ്പ് ന​ട​ത്തും. ക​ക്കാ​ടം​പൊ​യി​ൽ മു​ത​ൽ കൂ​മ്പാ​റ വ​രെ ജൂ​ൺ ര​ണ്ട്, മൂ​ന്ന്, നാ​ല് തി​യ​തി​ക​ളി​ലും കൂ​മ്പാ​റ മു​ത​ൽ ക​ൽ​പി​നി വ​രെ അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ലു​മാ​ണ് കു​റ്റി​വ​യ്പ്പ്. 12 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് പാ​ത വി​ഭാ​വ​നം ചെ​യ്ത​ത്.

ഇ​തി​ന് സ​മീ​പം ന​ട​പ്പാ​ത​ക​ളും ബ​സ് ബേ​ക​ളും പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റു​ക​ളു​ടം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ക​മ്പു​ഴ​യി​ല്‍ പാ​ലം നി​ര്‍​മാ​ണ​വും 30 ക​ലു​ങ്കു​ക​ളു​ടെ നി​ർ​മാ​ണ​വും ന​ട​ത്ത​ണം. ജി​ല്ല​യി​ല്‍ നാ​ദാ​പു​രം, പേ​രാ​മ്പ്ര, ബാ​ലു​ശേ​രി, കൊ​ടു​വ​ള്ളി, തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ങ്ങ​ളി​ലു​ടെയ​ാണ് പാ​ത ക​ട​ന്നു​പോ​കു​ക.